|
| അന്ന കുര്‍ണിക്കോവ |
സൂര്യ രാശി - ജമിനി ആശയ വിനിമയത്തിലും ഹാസ്യാത്മകമായി സംസാരിക്കുന്നതിലും മിടുക്കേറും. യുവത്വത്തിന്‍റെ പ്രസരിപ്പോടെ എപ്പോഴും സജീവമായി സമൂഹ മധ്യത്തില്‍ നില്‍ക്കുന്നതിനും ശ്രമിക്കും. ഇരട്ട സ്വഭാവമായിരിക്കും പലപ്പോഴും പ്രകടമാകുക. നല്ല അവസ്ഥയില്‍ ഇരിക്കുമ്പോള്‍ ഏറ്റവും ആകര്‍ഷകവും താഴ്ന്ന മനസ്ഥിതിയില്‍ ഏറ്റവും മോശമായ പ്രതിച്ഛായയും ആയിരിക്കും ലഭിക്കുക.
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പാറിനടക്കുന്ന സ്വഭാവമായിരിക്കും. പ്രായോഗിക തീരുമാനങ്ങളില്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടും. മറ്റുള്ളവരെ എളുപ്പത്തില്‍ അകര്‍ഷിക്കാനാവും. സ്വന്തം നേട്ടത്തിനായി ഈ ആകര്‍ഷണീയത ഉപയോഗിക്കാന്‍ മിടുക്കേറും. പാവപ്പെട്ടവരോടും വേദന അനുഭവിക്കുന്നവരോടും സഹാനുഭൂതി ഉണ്ടായിരിക്കും.
കുട്ടികളെ പോലെയാകും പലപ്പോഴും. മറ്റുള്ളവരുടെ ശ്രദ്ധയും ആദരവും ആഗ്രഹിക്കുന്ന സ്വഭാവമായിരിക്കും. ചുറ്റുപാടുകളില്‍ ഉണ്ടാകുന്ന മാറ്റം സ്വഭാവത്തില്‍ എപ്പോഴും പ്രതിഫലിക്കും. വിശകലനം ചെയ്യാനുള്ള പാടവം ചില സമയങ്ങളില്‍ ഒരു പ്രശ്നത്തിന്‍റെ രണ്ടു വശങ്ങളെ പരിഗണിക്കുന്നതിനും മികച്ച തീരുമാനം എടുക്കുന്നതിനും പ്രാപ്തമാക്കും. വെല്ലുവിളികളെ വിജയകരമായി നേരിടാന്‍ പലപ്പോഴും കഴിയുമെങ്കിലും ഏകാഗ്രത അധിക സമയം നീണ്ടു നില്‍ക്കുകയില്ല. വൈകാരികമായ സ്വഭാവ പ്രകൃതി കൊണ്ടു തന്നെ പ്രണയത്തിന്‍റെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കഴില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി.... |
| |
|
|
|
|
|
|
|