|
| വിഎസ്സിന് തിരിച്ചടിയുണ്ടാവാം |
വിഎസ് അച്യുതാനന്ദന്‍ സൂര്യ രാശി - ലിബ്ര
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍റെ ജനനം 1923 ഒക്ടോബര്‍ 20നാണ്. പരീക്ഷണഘട്ടങ്ങളിലൂടെയാവും അദ്ദേഹത്തിന് കടന്ന് പോകേണ്ടിവരികയെന്ന് അദ്ദേഹത്തിന്‍റെ ഗ്രഹ നില സൂചിപ്പിക്കുന്നു.
ഒമ്പതാം ഭാവത്തിലെ ഉച്ച ശുക്രന്‍, രവി, ഗുരു, ബുധന്‍മാര്‍ ഗുണപ്രദമാണ്. എന്നാല്‍ ലഗ്‌നാധിപന്‍ കൂടിയായ ചന്ദ്രനെ അഷ്‌ടമത്തിലാക്കി പാപവീക്ഷണവും കൂടി കൊടുത്താല്‍ സൌഭാഗ്യമുണ്ടെങ്കിലും വിനാശമായിരിക്കും ഫലം.
ലഗ്‌നാധിപന്‍ മഹാബാധകരാശിയില്‍ത്തന്നെ സ്ഥിതി ചെയ്യുകയും സ്ഥിതരാശ്യാധിപന്‍ പതിനൊന്നാം ഭാവമായ ബാധകരാശിയില്‍ സ്ഥിതി ചെയ്ത് ലഗ്‌നാധിപനെ വീക്‍ഷിക്കുകയും ചെയ്യുന്നത് ദോഷത്തിന്‍റെ ശക്തി വര്‍ധിപ്പിക്കുന്നു. അതിനാല്‍ വിഎസ്സിന് ഏറെ ക്ലേശങ്ങളും പ്രതിസന്ധികളും ഉണ്ടാവാം. സഹപ്രവര്‍ത്തകര്‍ മൂലം ശ്രേഷ്‌ഠതകള്‍ ഉണ്ടാകുമെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകാനിടയുണ്ട്.
ചന്ദ്രഭാവനാധിപന്‍ ലഗ്‌നത്തിന്‍റെ മഹാബാധകാധിപനായി വരുന്നതിനാല്‍ വിഎസ്സും അദ്ദേഹത്തോടടുപ്പമുള്ളവരും ദുഖിതരായി മാറാം. അനുകൂലിച്ചവരൊക്കെ എതിരായി വരാം. അതിന്‍റെ ഫലമായി സ്ഥാനചലന മാറ്റങ്ങള്‍ കാണാനിടയുണ്ട്.
മനക്ലേശം ഉണ്ടാക്കുന്ന പ്രവര്‍ത്തനം വേണ്ടപ്പെട്ടവരില്‍ നിന്നും ഉണ്ടാകും. ഒപ്പമുള്ളവരെ വിശ്വസിക്കുന്നത് രാഷ്‌ട്രീയപരമായും വ്യക്തിപരമായും ദോഷം ചെയ്യും. മറ്റുള്ളവരുടെ എതിര്‍പ്പ് വകവയ്ക്കാതെ ചിലതു ചെയ്തു തീര്‍ക്കും. തന്ത്രങ്ങള്‍ കൊണ്ട് എതിരാളികളെ വീഴ്ത്താനാവും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|