|
| അഭിഷേക് ബച്ചന് നല്ലകാലം | | - കെ.ഡി. |
| വെള്ളി, 13 ഏപ്രില്‍ 2007 |
|
ഹിന്ദി സിനിമയിലെ യുവ സൂപ്പര്‍താരം അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടും. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ വിളങ്ങും. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രാഗത്ഭ്യം കാണിക്കും.
ദേശീയ തലത്തിലുള്ള പുരസ്കാരയോഗം കാണുന്നുണ്ട്. മിക്ക ചിത്രങ്ങളിലെയും വേഷങ്ങള്‍ അനിതരസാധാരണമായ വൈഭവത്തോടെ മികവുറ്റതാക്കും. എന്നാല്‍ 2007 ഓഗസ്റ്റ് മാസം തീരുമാനങ്ങളെടുക്കുന്നതില്‍ വളരെ സൂക്ഷിക്കേണ്ട കാലമാണ്. ചില പിഴവുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
2007 നവംബറോടെ സിനിമയില്‍ ഹാസ്യരസപ്രധാനമായ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള യോഗമുണ്ടാകും. ഇതോടെ അഭിഷേകിന് കുടുംബ സദസുകളില്‍ പ്രിയങ്കരനാകാന്‍ സാധിക്കും.
സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട കാലമാണ് വരാന്‍ പോകുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|