 | | മേടം | സഹോദര സഹായം ലഭിക്കും. സന്താനങ്ങള്‍ പ്രവര്‍ത്തികളില്‍ പക്വത കാണിക്കും. അതിഥികള്‍ വരും. വിചാരിച്ചിരിക്കാതെ പലതും ലഭിക്കും. അമിതമായ വിശ്വാസം ആപത്തുണ്ടാക്കാതെ നോക്കണം.
|
|
|
 | | ഇടവം | ഉദ്യോഗത്തില്‍ മേലധികാരിയുടെ പ്രീതി ലഭിക്കും. ഉദ്യോഗത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാവും. കുടുംബ അന്തരീക്ഷം മെച്ചപ്പെടും. എതിര്‍പ്പുകളില്ലാതാകും.
|
|
|
 | | മിഥുനം | പെട്ടന്നുള്ള തീരുമാനങ്ങളെടുക്കാതിരിക്കുക. മാതാപിതാക്കളോടെ അനുസരണയോടെ പെരുമാറുക. ചില്ലറ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ നടക്കും. അയല്‍ക്കാരുടെ സ്‌നേഹം ലഭിക്കും.
|
|
|
 | | കര്‍ക്കടകം | ദാമ്പത്യബന്ധം സുഖകരം. അലച്ചില്‍ ഇല്ലാതാകും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. പുതിയ ചിന്തകള്‍ ഉടലെടുക്കും. മാതാപിതാക്കളുടെ അനുഗ്രഹശിസ്സുണ്ടാകും. വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും.
|
|
|
 | | ചിങ്ങം | പണമിടപാടുകളില്‍ ജാഗ്രത വേണം. ദമ്പതികള്‍ പരസ്‌പരം വിട്ടുവീഴ്ചാ മനോഭാവം കാട്ടണം. സന്താനങ്ങളാല്‍ അനാവശ്യമായ ചെലവുകളുണ്ടാകും. വിവാഹം സംബന്ധിച്ച് ഉദ്ദേശിച്ച പല കാര്യങ്ങളും ലഭിക്കും.
|
|
|
 | | കന്നി | പുതിയ സുഹൃത്തുക്കളുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനുള്ള ആഗ്രഹം സഫലമാകും. വിനോദയാത്ര ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും.
|
|
|
 | | തുലാം | ഉദ്യോഗരംഗത്ത് അംഗീകാരം വര്‍ദ്ധിക്കും. സഹോദരങ്ങളുമായി കലഹിക്കും. മാതാപിതാക്കളില്‍നിന്ന് സാമ്പത്തികസഹായം ലഭിക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. അനാരോഗ്യം, ധനനഷ്‌ടം ഇവ പ്രതീക്ഷിക്കാം.
|
|
|
 | | വൃശ്ചികം | പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കും.വാഹനം, ഗൃഹം എന്നിവയ്ക്ക് യോഗം. വീടുപണി പൂര്‍ത്തിയാക്കും. അപ്രതീക്ഷിതമായ ധനലബ്‌ധി. സഹോദരങ്ങളില്‍നിന്ന് സഹായം. ഭൂമി ഇടപാടില്‍ ധനനഷ്‌ടം. ശത്രുക്കള്‍ ക്ഷയിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും.
|
|
|
 | | ധനു | കൃഷിയില്‍ പുരോഗതി. ബിസിനസ്സില്‍ ധനനഷ്‌ടം വരാം. പൂര്‍വികസ്വത്തിനായി മത്സരം ഉണ്ടാകും. മാതാപിതാക്കളുമായി കലഹിക്കും. ത്വഗ്‌രോഗം ശമിക്കും. കേസുകളില്‍ വിജയസാദ്ധ്യത. വിദേശയാത്രയ്ക്ക് യോഗം.
|
|
|
 | | മകരം | വ്യാപാരത്തിലും കൃഷിയിലും പൊതുവേ മെച്ചമുണ്ടാകുന്നതാണ്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. കിട്ടാനുള്ള പഴയ ബാക്കികള്‍ ലഭിക്കും. എതിരാളികളെ തോല്‍പ്പിക്കും. ഉദ്യോഗത്തില്‍ മേലധികാരിയുടെ പ്രീതി സമ്പാദിക്കും.
|
|
|
 | | കുംഭം | സ്വന്തമായി വാഹനം വാങ്ങാന്‍ സാധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും.ധനലബ്‌ധി. ഗുരുജനങ്ങളുടെ അപ്രീതി ഉണ്ടാകും. ഇന്‍ഷ്വറന്‍സ് രംഗത്ത് കൂടുതല്‍ നേട്ടം. കൃഷിയില്‍ ധനനഷ്‌ടത്തിന് യോഗം.
|
|
|
 | | മീനം | വാഹനം, ഗൃഹം എന്നിവ ലഭിക്കും. സഹോദരങ്ങളുമായി കലഹിക്കും.ഉദ്യോഗത്തില്‍ അംഗീകാരം. അപ്രതീക്ഷിതമാര്‍ഗ്ഗത്തിലൂടെ ധനലബ്‌ധി. ത്വഗ്‌രോഗങ്ങള്‍ ശമിക്കും. മനോദുഃഖങ്ങള്‍ മാറും. വാര്‍ത്താമാധ്യമ പ്രവര്‍ത്തകര്‍ക്ക് അപവാദം കേള്‍ക്കേണ്ടി വരും.
|
|
|