|
| പഠനമുറിയില്‍ ഉറക്കം തൂങ്ങുന്നോ? |
പഠനമുറിയില്‍ ഇരുന്ന് എന്തെങ്കിലും വായിക്കാനെടുക്കുമ്പോഴേ ഉറക്കം വരും, പോരാഞ്ഞിട്ട് ഊണുമുറിയില്‍ എത്തിയാലോ വിശപ്പ് താനേ കെട്ടുപോവും. ഇതൊക്കെ നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആയിരിക്കും. ഇതിന്‍റെ കാരണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ആദ്യം വീട് പണിഞ്ഞ രീതി അവലോകനം ചെയ്യൂ. മിക്കവാറും നിങ്ങളുടെ പ്രശ്നങ്ങളുടെ തുടക്കം അവിടെത്തന്നെ ആയിരിക്കും. വാസ്തു വിദ്യ അനുസരിച്ച് പണിഞ്ഞിട്ടുള്ള ഒരു വീടാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ വരാന്‍ തീരെ സാധ്യത ഇല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അടുക്കള, പഠനമുറി, ഊണുമുറി എന്നിങ്ങനെ എല്ലാ മുറികള്‍ക്കും വാസ്തു വിദ്യയില്‍ സ്ഥാനം നിര്‍ണ്ണയിച്ചിട്ടുണ്ട്. ഇവ സ്ഥാനം തെറ്റിയാല്‍ പ്രപഞ്ചത്തില്‍ നിന്ന് മുറികളിലേക്ക് ഉള്ള ഊര്‍ജ്ജ പ്രവാഹത്തിന്‍റെ തോതില്‍ വ്യതിയാനം വരികയും താമസക്കാരുടെ മാനസികവും ശാരീരികവുമായ വ്യാപാരങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
വാസ്തു അനുസരിച്ച് അടുക്കള, പൂജാമുറി, ടോയ്‌ലറ്റ് എന്നിവ അടുത്തടുത്ത് നിര്‍മ്മിക്കരുത്. പ്രധാന വാതിലിന് അഭിമുഖമായും അടുക്കള നിര്‍മ്മിക്കരുത്. പഠന മുറിയിലെ ഇരിപ്പിടം വടക്ക് ദിശയ്ക്കോ കിഴക്ക് ദിശയ്ക്കോ അഭിമുഖമായി വരുന്നതാണ് ഉത്തമം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|