|
| വീടിന് സ്ഥലം നോക്കുമ്പോള്‍ |
| ബുധന്‍, 9 ജനുവരി 2008 ( 13:47 IST ) | |
ഒരു ശരാശരി മനുഷ്യന്‍റെ സ്വപനമാണ് വീട്. ഒരു മനുഷ്യായുസ്സില്‍ ഒരു വീടില്‍ കൂടുതല്‍ വെക്കുക എന്നത് ഭൂരിപക്ഷത്തിനും അസാധ്യമാണ്.അതുകൊണ്ടു തന്നേ വീടു വെക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം.പഴയ കാലത്ത് വീടു വെക്കാന്‍ സ്ഥാനം കാണുമ്പോള്‍ സ്ഥലം കുഴിച്ചു നോക്കുക പതിവുണ്ടായിരുന്നു. പിന്നീട്, പതുക്കെ ഇത് അനാവശ്യമാണെന്ന ധാരണയായി മാറി. ഇതിനായി കാരണവര്‍ ശഠിച്ചാല്‍ അത് അന്ധ വിശ്വാസവും ആവും!
വീട് വെക്കുന്നിടം എന്തിനാണ് കുഴിച്ച് നോക്കുന്നത്, വെറുതെ അതിനുള്ള കൂലി കൂടി മുടക്കേണ്ട എന്നായിരിക്കും ഭൂരിപക്ഷവും കരുതുന്നത്. എന്നാല്‍ അതിലും കാര്യമുണ്ട്. വീട് വെക്കുന്നിടത്ത് ശവസംസ്കാരം നടന്നിട്ടുണ്ട് എങ്കില്‍ അവിടം താമസത്തിന് അനുയോജ്യമല്ല.
ഇത്തരം വാദം അന്ധവിശ്വാസം ആണെന്ന് തോന്നിയേക്കാം. എന്നാല്‍, ഇതിന് ശാസ്ത്രീയ അടിത്തറയുണ്ട്. വീടു വെക്കുന്ന സ്ഥലത്ത് എല്ലുകള്‍ കിടക്കുന്നതാണ് പ്രശ്നമാവുന്നത്. എല്ലില്‍ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നു. ഫോസ്ഫറസ്സുമായി നിരന്തര സാമീപ്യം ഉണ്ടായാല്‍ മനോവിഭ്രാന്തിക്ക് സാധ്യത ഉണ്ടെന്ന് ആധുനിക ശാസ്ത്രവും വിലയിരുത്തിയിട്ടുണ്ട്.
മാനസികവും ആത്മീയവുമായ വികാസങ്ങള്‍ വാസ്തു ശാസ്ത്രത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നു. മാനസിക ആരോഗ്യം നിറഞ്ഞു നില്‍ക്കുന്ന ചുറ്റുപാട് വ്യക്തിത്വ വികസനത്തിനും സാമൂഹിക ബന്ധത്തിനും മികച്ച അടിത്തറയാവുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി.... |
| |
|
|
|
|
|
|
|