|
| പൂജയുടെ ഭൂമിക |
വീടുകള്‍ വയ്‌ക്കുമ്പോള്‍ പൂജാമുറികള്‍ക്ക് വടക്ക് കിഴക്ക് മൂലയാണ് ഉത്തമം. ഈ ദിശയില്‍ ഈശ്വര സാന്നിധ്യം കൂടുതലാണ്.പൂജാമുറിയില്‍ അന്യ വസ്തുക്കള്‍ കയറ്റുന്നത് നിഷിദ്ധമാണ്.പൂജാമുറിയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
ദൈവങ്ങളുടെ ചിത്രങ്ങളും ബിംബങ്ങളും ഉയര്‍ന്ന പീഠത്തിലോ ഷെല്‍ഫിലോ വേണം സൂക്ഷിക്കേണ്ടത്. ഇത്, മുറിയുടെ വടക്ക് കിഴക്ക് ദിശയില്‍ ആവണം. ഈശ്വര ധ്യാനം നടത്തുമ്പോള്‍ വടക്കോട്ടോ അല്ലെങ്കില്‍ കിഴക്കോട്ടോ അഭിമുഖമായിട്ടാവണം ഇരിക്കേണ്ടത്.
പൂജാമുറിയുടെ സ്ഥാനത്ത് കിടക്ക മുറിയോ മറ്റേതെങ്കിലും മുറിയോ പണിയുന്നത് ഒട്ടും അഭികാമ്യമല്ല. പൂജാമുറിയുടെ അടുത്ത് ഒരിക്കലും കുളിമുറികള്‍ പണിയരുത്.
വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്‍റെ ഓരോ മുറിക്കും പ്രത്യേക സ്ഥാനം ഉണ്ടായിരിക്കണം. അവ മാറാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ താമസക്കാര്‍ക്ക് ലഭിക്കേണ്ട പ്രപഞ്ച ഊര്‍ജ്ജത്തിന്‍റെ അളവില്‍ വ്യതിയാനം ഉണ്ടാവും. ഇത് മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ക്കും കാരണമാവും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| കവിത - വീടിനകത്ത് കെട്ടിക്കിടന്ന
ചെളിവെള്ളത്തിലാണ് എഴുതിതുടങ്ങിയത്
വെയിലായിരുന്നു തൂലിക
ഇരുട്ടിനെക്കുറിച്ചും
തൂങ്ങിച്ചത്ത സൂര്യനേക്കുറിച്ചുമായിരുന്നു
കവിത. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കോള പോലുള്ള ശീതള പാനീയങ്ങള്‍ കുടിക്കുന്നത് കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കി തീര്‍ക്കുമെന്ന് പഠനം... |
| |
|
|
|
|
|
|
|