|
| അടുക്കള തട്ടിക്കൂട്ടരുത് |
| ചൊവ്വ, 5 ഡിസംബര്‍ 2006 |
ഭൂമിയുടെ കിടപ്പ്, കാറ്റിന്‍റെ ഗതി, വീടിന്‍റെ ദര്‍ശനം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് അടുക്കള സ്ഥാപിക്കേണ്ടത്. ഇപ്രകാരം തെക്ക്- കിഴക്ക്, വടക്ക്-കിഴക്ക്, വടക്കു പടിഞ്ഞാറ് ഭാഗങ്ങളില്‍ അടുക്കളയാകാം. എന്നാല്‍, തെക്ക് - പടിഞ്ഞാറ് ഭാഗത്ത് (കന്നിക്കോണില്‍) അടുക്കള പാടില്ല എന്നു ശാസ്‌ത്രം.
കേരളീയ സാഹചര്യങ്ങളില്‍ അടുക്കളയ്ക്കു അനുയോജ്യവും സുരക്ഷിതവുമായ സ്ഥാനം വടക്കു കിഴക്കു മൂലയാണ്. പാചകത്തിനു ഇന്ധനമായി ഉപയോഗിക്കുന്ന ഗ്യാസിന് ഏതെങ്കിലും വിധത്തില്‍ ചോര്‍ച്ചയുണ്ടായാല്‍ അഗ്നി കോണിലെ അടുക്കളയില്‍ നിന്നു കാറ്റിന്‍റെ ഗതിക്കനുസരിച്ചു കൂടുതല്‍ പടരാന്‍ ഇടയാകാം.
ദിശാക്രമീകരണത്തിനു പ്രായോഗികമായി ബുദ്ധിമുട്ടുള്ള വീടുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍ അടുക്കളയുടെ അടുപ്പുകള്‍ മാത്രമായി ക്രമീകരിച്ചാല്‍ മതി. കാന്തിക കോമ്പസ് ഉപയോഗിച്ച് ഗ്യാസ് അടുപ്പ് വയ്ക്കുന്ന പ്ലാറ്റ്ഫോം മാത്രമായി ദിശ മാറാം.
നീളം കൂടി വീതി കുറഞ്ഞ അടുക്കളകളാണ് നല്ലത്. എന്നാല്‍, സ്ഥലത്തിന്‍റെ കിടപ്പ് മറ്റു സൗകര്യങ്ങള്‍ എന്നിവയ്ക്കനുസൃതമായി നീളം കുറവും വീതി കൂടുതലുമായി ചിലപ്പോള്‍ ക്രമീകരിക്കേണ്ടി വരും. പക്ഷേ, നീളവും വീതിയും തമ്മിലുള്ള അനുപാതക്രമം ഉത്തമമായിരിക്കാന്‍ ശ്രദ്ധിക്കുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| കവിത - വീടിനകത്ത് കെട്ടിക്കിടന്ന
ചെളിവെള്ളത്തിലാണ് എഴുതിതുടങ്ങിയത്
വെയിലായിരുന്നു തൂലിക
ഇരുട്ടിനെക്കുറിച്ചും
തൂങ്ങിച്ചത്ത സൂര്യനേക്കുറിച്ചുമായിരുന്നു
കവിത. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കോള പോലുള്ള ശീതള പാനീയങ്ങള്‍ കുടിക്കുന്നത് കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കി തീര്‍ക്കുമെന്ന് പഠനം... |
| |
|
|
|
|
|
|
|