|
| ഫര്‍ണിച്ചറുകള്‍ യഥാസ്ഥാനങ്ങളില്‍ | |
വീടിന്‍റെ ഡിസൈന്‍, വാസ്തു, കൊത്തുപണികള്‍ എന്നിവയോടൊപ്പം തന്നെ വീടിന്‍റെ ഐശ്വര്യത്തിനും മനോഹാരിതയ്ക്കും ഏറെ പ്രധാനമായ ഒന്നാണ് ഫര്‍ണിച്ചറുകളുടെ സ്ഥാനം. ഫര്‍ണിച്ചറുകള്‍ സംബന്ധിച്ച് വാസ്തുശാസ്ത്രം ചില സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്.
ഇരിപ്പിടങ്ങള്‍ കഴിവതും വീടിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്താവണം ക്രമീകരിക്കേണ്ടത്. അലമാരകള്‍ മുറിയുടെ തെക്കോ പടിഞ്ഞാറോ വശത്ത് സ്ഥാപിക്കണം. ചുവര്‍ അലമാരകള്‍, ആഭരണപ്പെട്ടി, ലോക്കറുകള്‍ എന്നിവയും ഇതേ വശത്ത് തന്നെ സ്ഥാപിക്കണം. ഈ ഭാഗത്ത് അലമാര വയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ അലമാരകളില്‍ ഭാരമുള്ള വസ്തുക്കള്‍ വയ്ക്കാന്‍ പാടില്ല. തുണി പോലുള്ള ഭാരം കുറഞ്ഞ വസ്തുക്കള്‍ വയ്ക്കാം.
കട്ടിലും കിടക്കയും മുറിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ക്രമീകരിക്കണം. ചുവരിനെ സ്പര്‍ശിക്കാത്ത തരത്തിലാവണം അവ സ്ഥാപിക്കേണ്ടത്. മുറികളുടെ വടക്കുകിഴക്കേ മൂലയില്‍ ഭാരമുള്ള സാധനങ്ങള്‍ വയ്ക്കാന്‍ പാടില്ല. പണം, ആഭരണങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ വടക്കുവശത്തെ മുറി ഉപയോഗിക്കണം.
ഫര്‍ണ്ണിച്ചറുകള്‍ തെക്കുപടിഞ്ഞാറ് ഭാഗത്ത് വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖീകരിച്ചാണ് സ്ഥാപിച്ചിട്ടുള്ളതെങ്കില്‍, കുടുംബനാഥന്‍ തെക്കുവശത്തോ പടിഞ്ഞാറുവശത്തോ ഇരിക്കണം. വീടിന്‍റെ ബാല്‍ക്കണി തെക്കുപടിഞ്ഞാറ് ഭാഗത്താണെങ്കില്‍ അവിടം ഗ്രില്ലുകള്‍ സ്ഥാപിച്ച ശേഷം കര്‍ട്ടണ്‍ കൊണ്ട് മറക്കേണ്ടതാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - ശാന്തിയുടെ ആഴങ്ങള്‍ തേടിയുള്ള യാത്രയില്‍ നമുക്കാര്‍ക്കും... |
| |
|
|
|
|
 | | PR |
| | |
| |
|
|
|
|
|
|
|
|
|
|
|