|
| ഫ്ലാറ്റ് വാങ്ങുമ്പോള്‍ |
| വെള്ളി, 28 ഡിസംബര്‍ 2007 ( 15:11 IST ) | |
താമസം നഗരത്തിലേക്ക് മാറുമ്പോള്‍ വീട് വയ്ക്കുക എന്ന ആശയത്തിനും മാറ്റം വരുന്നു. വീട് എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഫ്ലാറ്റ് എന്ന എളുപ്പ വഴിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഭൂമി വാങ്ങി വീട് വയ്ക്കാന്‍ താല്പര്യമുള്ളവര്‍ സമൂഹത്തില്‍ കുറഞ്ഞു വരികയാണ്. ‘അത് പഴഞ്ചന്‍ ആശയമാണ്. സ്വന്തമായി ഭൂമി, സ്വന്തമായി വീട് അങ്ങനെയൊക്കെ’ എന്നു പറഞ്ഞ് പുച്ഛിച്ചു തള്ളുന്നവരുടെ എണ്ണവും ഏറിവരുന്നു.
നഗരത്തില്‍ ജോലി ലഭിച്ചാല്‍, എവിടെയെങ്കിലും താമസിക്കണമല്ലോ എന്നതുകൊണ്ട് ഒരു ഫ്ലാറ്റ് വാങ്ങിക്കളയാം എന്ന് കരുതുന്നവരാണ് കൂടുതല്‍. അങ്ങനെ ആരെങ്കിലും വയ്ക്കുന്ന, ഏതെങ്കിലും രീതിയില്‍ നിര്‍മ്മിച്ച ഒരു ഫ്ലാറ്റ് നമ്മുടെ സ്വന്തമാകുന്നു. ഇത് വാസ്തു ശാസ്ത്രമനുസരിച്ചാണോ നിര്‍മ്മിച്ചിട്ടുള്ളത് എന്ന് ആരും അന്വേഷിക്കുന്നില്ല.
ഫ്ലാറ്റ് വാങ്ങാന്‍ തീരുമാനിച്ചാല്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഫ്ലാറ്റിന്‍റെ വടക്കു കിഴക്കിന്‍റെ കിഴക്കു നിന്നായിരിക്കണം പ്രവേശനവാതില്‍. വടക്കും കിഴക്കും ഭാഗങ്ങളില്‍ കൂടുതല്‍ വാതിലുകള്‍ ഉണ്ടായിരിക്കണം. മാസ്റ്റര്‍ ബെഡ് റൂം തെക്ക് പടിഞ്ഞാറ് ഭാഗത്ത് വേണം. അടുക്കള വടക്കു പടിഞ്ഞാറ് അല്ലെങ്കില്‍ തെക്കു കിഴക്ക് ആയിരിക്കണം.
ഫ്ലാറ്റ് സ്വന്തമാക്കിക്കഴിഞ്ഞാല്‍ ഫര്‍ണിച്ചറുകള്‍ വിന്യസിക്കുന്നതിലും ഏറെ ശ്രദ്ധിക്കണം. മുറിയുടെ വടക്കും കിഴക്കും ബ്രഹ്മസ്ഥാനവും ഒഴിച്ച് മാത്രമേ ഫര്‍ണിച്ചറുകള്‍ ഇടാവൂ. ഉറക്കം തെക്കു പടിഞ്ഞാറേ മൂലയില്‍ ആക്കണം. തെക്ക് ഭാഗത്ത് തല വച്ച് വേണം ഉറങ്ങാന്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ... |
| |
|
|
|
|
|
|
|