|
| സമാധാനമായി ഉറങ്ങാന്‍ |
| ചൊവ്വ, 22 ഏപ്രില്‍ 2008 ( 16:23 IST ) | |
എത്ര സന്തോഷമുള്ള ദിവസമാണെങ്കിലും ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം അകന്നു തന്നെ നില്‍ക്കുന്നു എങ്കില്‍ - അതേപ്പറ്റി കൂടുതല്‍ ചിന്തിക്കേണ്ടതാണ്. എന്തുകൊണ്ട് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നില്ല. ഇന്ന് സംഭവിച്ചതെല്ലാം നിങ്ങളെ സംബന്ധിച്ച് നല്ല കാര്യങ്ങളായിരിക്കാം. മേലധികാരികളില്‍ നിന്ന് പ്രശംസ ലഭിച്ചിട്ടുണ്ടായിരിക്കാം. തൃപ്തിയോടെ ഭക്ഷണം കഴിച്ചിട്ടുണ്ടായിരിക്കാം. പക്ഷേ, ഉറങ്ങാന്‍ കിടക്കുമ്പോള്‍, എന്തോ ഒരു അസ്വസ്ഥത. എന്താണെന്ന് തിരിച്ചറിയാനാകാത്ത ഒരു ഭാരം മനസില്‍.
ഇത് ശാരീരികമായതോ മാനസികമായതോ ആയ എന്തെങ്കിലും കുഴപ്പം കൊണ്ടായിരിക്കണമെന്നില്ല. വാസ്തു ശാസ്ത്ര വിധിപ്രകാരം നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നതിന്‍റെ സ്ഥാനം അല്ലെങ്കില്‍ നിങ്ങളുടെ ഉറക്കറയുടെ സ്ഥാനത്തിന്‍റെ കുഴപ്പമാകാം അത്. നിങ്ങളുടെ കട്ടില്‍ ഏതു രീതിയില്‍ ഇട്ടിരിക്കുന്നു, അതില്‍ നിങ്ങള്‍ ഏത് ദിശയില്‍ ഉറങ്ങാന്‍ കിടക്കുന്നു - ഇതൊക്കെ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
തെക്കോ കിഴക്കോ തല വച്ച് ഉറങ്ങുന്നത് ഉത്തമമെന്ന് വാസ്തു ശാസ്ത്രം. ധനാഗമത്തിനും ഐശ്വര്യത്തിനും അത് വളരെ നല്ലതാണ്. പടിഞ്ഞാറോ വടക്കോ തല വച്ചുറങ്ങുന്നത് നല്ലതല്ല. വടക്കു ഭാഗത്ത് തല വച്ചുറങ്ങിയാല്‍ ദര്‍ശനം തെക്കോട്ടാണ്. യമന്‍റെ ദിക്കാണ് തെക്ക്. ശുഭകരമല്ലാത്ത ഒരു ഉറക്കമായിരിക്കും അതു മൂലം ഉണ്ടാകുക.
അകത്തു നിന്നും പുറത്തു നിന്നും വായു സഞ്ചാരമുള്ള മുറിയായിരിക്കണം നിങ്ങളുടെ കിടപ്പുമുറി. ഇളം നിറത്തിലുള്ള ഹൃദ്യവര്‍ണങ്ങളായിരിക്കണം മുറിക്ക് നല്‍കേണ്ടത്. നിങ്ങളെ അസ്വസ്ഥരാക്കുന്ന ഒരു സാധനവും ഉറക്കറയ്ക്കുള്ളില്‍ ഉണ്ടാകാന്‍ പാടില്ല. ചരിഞ്ഞു കിടക്കുകയാണെങ്കില്‍ ഇടത്തോട്ട് ചരിഞ്ഞു കിടക്കുക. ആ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ എല്ലാ സംഭവങ്ങളെയും മറന്നു കൊണ്ട് ഒരു പുത്തന്‍ പുലരിയിലേക്ക് ഉണരാനായി സമാധാനത്തോടെ ഉറങ്ങുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | | മണിരത്നം ചിത്രത്തില്‍ കമല്‍ | | ‘നായകന്‍’ എന്ന സിനിമയ്ക്ക് ശേഷം കമലഹാസനും മണിരത്നവും ഒന്നി ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഈ സിനിമ... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഉരുക്കിന്‍റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുതിച്ചു യര്‍ന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന നടപ്പാ ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍.... |
| |
|
|
|
|
|
|
|