യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം വാസ്തു
വീട്ടില്‍ പ്രേതബാധ?
തിങ്കള്‍, 19 മെയ് 2008   ( 17:33 IST )
ആള്‍താമസമില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ചില വീടുകളെ പറ്റി നിറം പിടിപ്പിച്ച കഥകള്‍ പ്രചരിക്കാറുണ്ട്. ആ വീട്ടില്‍ പ്രേതബധയുണ്ടെന്നും രാത്രികളില്‍ ചില ഒച്ചയനക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും. വെള്ള സാരിയുടുത്ത്, മുടിയഴിച്ചിട്ട സുന്ദരയക്ഷിയെ കണ്ടതായി അവകാശവാദമുന്നയിച്ച് ചിലരെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. ഇതൊക്കെ ആള്‍താമസമില്ലാത്ത ഭവനങ്ങളെ കേന്ദ്രീകരിച്ചാണെന്നു വയ്ക്കാം. എന്നാല്‍ ആള്‍താമസമുള്ള ചിലവീടുകളിലും ഇത്തരം പ്രേതബാധകളുടെ കഥകള്‍ പ്രചരിച്ച് കാണാറുണ്ട്.

ചില പ്രത്യേക മുറികളെ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രചരണങ്ങള്‍. ആ മുറിയില്‍ നിന്നും രാത്രിയില്‍ ആരോ ഉച്ചത്തില്‍ ചിരിക്കുന്ന ഒച്ച കേട്ടു, ആരോ ചിലങ്ക കെട്ടി നൃത്തമാടുന്ന ശബ്ദം കേട്ടു, എന്തൊക്കെയോ എറിഞ്ഞുടയ്ക്കുകയും അലറി വിളിക്കുകയും ചെയ്യുന്നതു കേട്ടു - എന്നൊക്കെയാവാം വെളിപ്പെടുത്തലുകള്‍. എല്ലാവരും ഭയപ്പാടോടെ ആ മുറി അടച്ചു പൂട്ടി, ആ ഭാഗത്തേക്കു പോലും ആരും പോകാതെ ആ വീട്ടില്‍ ജീവിക്കുന്നു.

ചിലപ്പോള്‍ ചില കഥകളുടെ അകമ്പടിയുണ്ടാകാം ഈ പ്രചരണങ്ങള്‍ക്ക് പിന്നില്‍. പണ്ടെപ്പൊഴോ ആരെങ്കിലും ആത്മഹത്യ ചെയ്ത മുറി, അല്ലെങ്കില്‍ പണ്ട് ആരെയെങ്കിലും കൊലപ്പെടുത്തിയ മുറി, അതല്ലെങ്കില്‍ ഏതെങ്കിലും ദുര്‍ഭൂതങ്ങളെ ആവാഹിച്ച് അടച്ചിരിക്കുന്ന മുറി - അങ്ങനെയൊക്കെ. എന്തായാലും എല്ലാവരും ജീവിക്കുന്ന ഒരു വീട്ടില്‍, അങ്ങനെ ഒരു മുറി മാത്രം ഒറ്റപ്പെട്ടു പോകുന്നു. ആ ഭാഗത്തേക്ക് വെളിച്ചം പോലും ഇല്ലാതെയാകുന്നു. ഭാവിയില്‍, ഈ വീട്ടിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആ മുറിയാണെന്ന് വരുത്തിത്തീര്‍ക്കുന്നു.


(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
വീട്ടിലെത്തിയാല്‍ ശ്വാസംമുട്ടല്‍
പൂമുഖവാതിലിന്‍റെ ഐശ്വര്യം
ഫര്‍ണിച്ചര്‍ പുരാണം
സമാധാനമായി ഉറങ്ങാന്‍
വീട് നിര്‍മ്മിക്കേണ്ട ഭൂമി
ഭക്ഷണമുറി എങ്ങനെ?
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...