|
| എന്നും വഴക്ക്, കാരണം വീടോ? |
| തിങ്കള്‍, 26 മെയ് 2008 ( 16:07 IST ) | |
വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കാണ്. ഒരു കാര്യവുമില്ലെങ്കിലും സന്ധ്യയാകുമ്പോള്‍ എന്തെങ്കിലും കാരണമുണ്ടാ കുകയും രണ്ടു പേരും വഴക്കിടുകയും ചെയ്യുന്നു. ഭര്‍ത്താവിന് മിണ്ടിയാല്‍ ദേഷ്യമാണെന്ന് ഭാര്യയുടെ പരാതി. ഭാര്യയ്ക്ക് തന്‍റെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലെന്ന് ഭര്‍ത്താവ്. എന്തുകൊണ്ടാണിങ്ങ നെയെന്ന് അവര്‍ തന്നെ ആലോചിക്കാന്‍ തുടങ്ങി. ഒടുവില്‍ അവര്‍ കാരണം കണ്ടു പിടിച്ചു. ഇപ്പോള്‍ താമസിക്കുന്ന വീടാണ് കാരണം. അവിടെ താമസിച്ചാല്‍ വഴക്ക് മാറില്ലത്രേ. മുന്‍പ് അവിടെ താമസിച്ചിരുന്നവര്‍ ഇരുപത്തിനാല് മണിക്കൂറും വഴക്കായിരുന്നു പോലും!
വീടിന്‍റെ മേല്‍ എന്തിനും കുറ്റം ചാരുക പൊതുവെയുള്ള ഒരു പ്രവണതയാണ്. വീട്ടില്‍ സമാധാനമില്ലെങ്കില്‍, എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍, കാര്യങ്ങള്‍ ഉദ്ദേശിച്ചതു പോലെ നടന്നില്ലെങ്കില്‍, സാമ്പത്തികമായി തിരിച്ചടി നേരിട്ടാല്‍ എല്ലാം കുറ്റം താമസിക്കുന്ന വീടിനാണ്. സത്യത്തില്‍ അങ്ങനെ വീടിനെ പഴി പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?
വാസ്തുശാസ്ത്ര വിധിപ്രകാരം നിര്‍മ്മിച്ച വീടാണെങ്കില്‍ വാസ്തുവാല്‍ കൈവന്ന ഊര്‍ജ്ജം വീടിന്‍റെ എല്ലാ ഭാഗത്തും പ്രതിഫലിക്കും. അല്ലെങ്കില്‍ കുടുംബാന്തരീക്ഷത്തെ അതു ബാധിച്ചേക്കാം. തെറ്റായ രീതിയിലുള്ള നിര്‍മ്മിതിയാണ് വീടിനുള്ളതെങ്കില്‍ കുടുംബത്തില്‍ ദോഷവും ഐശ്വര്യമില്ലായ്മയും ഉണ്ടാകാം. എന്നാല്‍ മനുഷ്യ മനസുകളുടെ ഐക്യമാണ് ഏറ്റവും പ്രധാനമെന്ന് വാസ്തുശാസ്ത്ര വിദഗ്ധര്‍ തന്നെ പറയുന്നു.
വഴക്കുണ്ടാകുന്നത് വീടിന്‍റെ കുഴപ്പം കൊണ്ടാണെന്ന നിഗമനത്തില്‍ എത്തുന്നതിന് മുന്‍പ് താമസക്കാര്‍ ആത്മപരിശോധന നടത്തണം. വഴക്കുകളും അസ്വസ്ഥതകളും ഉണ്ടാകുന്നത് മനുഷ്യ മനസില്‍ നിന്നു തന്നെയാണ്. അതിന് ഒരു പരിഹാരം കാണുകയാണ് വേണ്ടത്. അതിന് ശേഷം, വീടിന് ദോഷങ്ങളുണ്ടെങ്കില്‍ വാസ്തുശാസ്ത്രമനുസരിച്ച് പരിഹാരം തേടാം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - എതിരാളികളുടെ പ്രവര്‍ത്ത നങ്ങളെ പരാജയപ്പെടുത്തും. ചെലവുകളെ സ മര്‍ത്ഥമായി നിയന്ത്രിക്കും. ദമ്പതികള്‍ തമ്മില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നല്ലത്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ കറാച്ചിയിലേക്കും ലാഹോറിലേക്കും സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇത്.... |
| |
|
|
|
|
|
|
|