യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം വാസ്തു
ഉറ്റവര്‍ ഇറങ്ങിപ്പോകുമ്പോള്‍
2 ജൂലൈ 2008   ( 14:58 IST )
ഭാര്യയും ഭര്‍ത്താവും മാത്രം താമസിക്കുന്ന വീട്. എന്തെങ്കിലും കാര്യം പറഞ്ഞ് ഇരുവരും പിണങ്ങുന്നു. ഭാര്യ ദേഷ്യപ്പെട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി അച്ഛനും അമ്മയ്ക്കുമൊപ്പം താമസമാക്കുന്നു. വീട്ടില്‍ ഭര്‍ത്താവ് മാത്രമാകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ പല വീടുകളിലും ഉണ്ടാകാറുണ്ട്. ഇറങ്ങിപ്പോകുന്നത് ഭാര്യ തന്നെയാക ണമെന്നില്ല. അച്ഛനോ അമ്മയോ സഹോദരങ്ങളോ മക്കളോ ഒക്കെ മറ്റുള്ളവരുമായി പിണങ്ങി വേറെ താമസം ആരംഭിക്കുന്ന സന്ദര്‍ഭങ്ങള്‍ മിക്ക കുടുംബങ്ങളിലും ഉണ്ടാകുന്നു.

താമസിച്ചു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുമ്പോള്‍ ആ വീടിന്‍റെ ഐശ്വര്യത്തിന്‍റെ ഒരു ഭാഗവും ഇറങ്ങിപ്പോകുന്നു. ഒരാളുടെ ചിരി, സങ്കടങ്ങള്‍, കണ്ണീര്, സന്തോഷം, ആഘോഷങ്ങള്‍, സ്നേഹപ്രക ടനങ്ങള്‍, ഉറക്കം എല്ലാം അയാള്‍ താമസിക്കുന്ന വീടിന്‍റെ കൂടി ഭാഗമാണ്. നമ്മള്‍ ചിരിക്കുമ്പോള്‍ നമ്മുടെ വീടും ഒപ്പം ചിരിക്കുന്നു. സങ്കടപ്പെടുമ്പോള്‍ വീടിനും സങ്കട ഭാവമാണ്. നമ്മള്‍ വീടിനെ സ്നേഹിക്കുന്നതു പോലെ വീട് നമ്മളെയും സ്നേഹിക്കുന്നു. പിണങ്ങി ഇറങ്ങിപ്പോകുമ്പോള്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന വിരഹം വീടിനും ഉണ്ടാകുന്നു. കാരണം വീട് നമ്മുടെ ആത്മ ബന്ധു തന്നെയാണ്.

വീട് നമുക്ക് സന്തോഷം തരുന്നതാകണമെന്നും അതിനാല്‍ വാസ്തുശാസ്ത്ര വിധിപ്രകാരം വേണം വീട് നിര്‍മ്മിക്കാനെന്നും സാധാരണ പറയാറുണ്ട്. അതു പോലെ തന്നെ വീടിന് തിരിച്ചും സന്തോഷം നല്‍കാന്‍ നമുക്ക് കഴിയണം. കല്ലിലും മരത്തിലും ഇഷ്ടികയിലുമൊക്കെ നിര്‍മ്മിച്ച വീടിനും ഒരു മനസുണ്ടെന്നും അത് മുറിപ്പെടരുതെന്നുമുള്ള ബോധം താമസിക്കുന്നവര്‍ക്ക് ഉണ്ടാകണം. എല്ലാ വീട്ടിലും ആനന്ദം നിറയട്ടെ. എല്ലാവരും സന്തോഷിക്കട്ടെ. അപ്പോള്‍ വീടിനും സന്തോഷമുണ്ടാകുന്നു. ജീവിതം സാര്‍ത്ഥകമാകുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓര്‍മ്മകളുറങ്ങുന്ന വീടുകള്‍
പണി തീരാ‍ത്ത വീട്
വാടകവീടിന്‍റെ ഐശ്വര്യം
വീടിനു ചുറ്റും നടേണ്ട മരങ്ങള്‍
അടുക്കളയില്‍ കിടന്ന് ഉറങ്ങരുത്!
എന്നും വഴക്ക്, കാരണം വീടോ?
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...