|
| ഇഴജന്തുക്കളുടെ വീട് |
| തിങ്കള്‍, 14 ജൂലൈ 2008 ( 16:01 IST ) | |
മിക്ക ദിവസങ്ങളിലും വീട്ടില്‍ പാമ്പിനെ കാണുക. അത് അത്ര നല്ല കാര്യമല്ല. പാമ്പ് മാത്രമല്ല, പഴുതാര, അരണ, പല്ലി തുടങ്ങിയ ഇഴജന്തുക്കളെ എപ്പോഴും വീടിനുള്ളില്‍ കാണുന്നത് ശുഭകരമല്ല. ഇങ്ങനെയുള്ള ചില വീടുകള്‍ ഉണ്ട്. പാമ്പിന്‍റെ സാന്നിധ്യം എപ്പോഴുമുള്ള വീടുകള്‍. പാമ്പ് വരാതിരിക്കാനായി വീട്ടുകാര്‍ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും ഫലം കാണാത്ത ചില വീടുകള്‍.
ഭയത്തോടെയാണ് ഇത്തരം വീടുകളില്‍ അന്തേവാസികള്‍ ജീവിക്കുന്നത്. ഏതു നിമിഷവും പാമ്പിന്‍റെയോ പഴുതാരയുടെയോ ഒക്കെ ആക്രമണം ഉണ്ടായേക്കാം. എന്തുകൊണ്ടാണ് ഇങ്ങനെ ഇഴജന്തുക്കളുടെ സാന്നിധ്യം ചില വീടുകളില്‍ എപ്പോഴും ഉണ്ടാകുന്നത്? അതിന് പല കാരണങ്ങളുണ്ട്. വാസ്തുശാസ്ത്രപരമായ ചില സത്യങ്ങളും അവയ്ക്ക് പിന്നിലുണ്ട്.
നിങ്ങള്‍ വച്ചിരിക്കുന്ന വീടിനോട് എന്തെങ്കിലും പ്രത്യേക ആകര്‍ഷണം ഇഴജന്തുക്കള്‍ക്കുണ്ടാകാം. ആ മണ്ണിന്‍റെ മണമോ മറ്റ് പ്രത്യേകതകളോ അവയെ ആകര്‍ഷിക്കുന്നതാകാം. അതല്ലെങ്കില്‍ നിങ്ങളുടെ വീട് നില്‍ക്കുന്ന സ്ഥാനത്ത് മുന്‍പ് ഒരു സര്‍പ്പക്കാവ് ആയിരുന്നിരിക്കാം. സര്‍പ്പകോപം നിങ്ങള്‍ക്കോ വീടിനോ ഉണ്ടാകാം. ഇഴജന്തുകള്‍ക്ക് വസിക്കാന്‍ പറ്റിയ സാഹചര്യം നിങ്ങളുടെ വീട്ടില്‍ നിലനില്‍ക്കുന്നുണ്ടാകാം.
ഇഴജന്തുക്കള്‍ വീട്ടില്‍ വരാതിരിക്കാനുള്ള സംവിധാനങ്ങള്‍ നിങ്ങള്‍ വീട്ടില്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും രീതിയിലുള്ള മരുന്നുകള്‍ തളിക്കാം. വെളുത്തുള്ളി അരച്ച് വിതറുന്നതു പോലുള്ള പൊടിക്കൈകള്‍ പ്രയോഗിക്കാം. സര്‍പ്പകോപം മാറാനുള്ള പൂജകള്‍ ചെയ്യുന്നതും നല്ലതാണ്. ഭൂമി മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഓര്‍ക്കുക. ജന്തുക്കളെ പരമാവധി ഉപദ്രവിക്കാതിരിക്കുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|