|
| ഫ്ലാറ്റുകളിലെ വാസ്തു |
| ബുധന്‍, 1 ഒക്‍ടോബര്‍ 2008 ( 13:50 IST ) | |
വീട് വയ്ക്കുമ്പോള്‍ വാസ്തു നോക്കുന്നതുപോലെ അംബരചുംബികളായ ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുമ്പോഴും നിര്‍മാതാക്കള്‍ വാസ്തു നോക്കുമോയന്നത് മോഹ വില കൊടുത്ത് ഫ്ലാറ്റ് സ്വന്തമാക്കുന്നവരെ കുഴക്കുന്ന ചോദ്യമാണ്. വാസ്‌തുശാസ്‌ത്രത്തില്‍ ഗ്രാമം, പുരം, പത്തനം എന്നിങ്ങനെ സ്ഥലത്തിന്‍െറ വിസ്‌തൃതിക്കനുസരിച്ച് നഗരങ്ങളെ വേര്‍തിരിച്ച് കണക്കാക്കാറുണ്ട്. ഇതില്‍ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നതിന് ശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്ന നിയമങ്ങള്‍ തന്നെയാണ് ഫ്ലാറ്റ് നിര്‍മ്മാണത്തിലും ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്.
ഓരോ ഫ്ലാറ്റിലേക്കും കടക്കുന്ന പ്രധാന വാതിലുകള്‍ തെക്കോട്ടോ, വടക്കോട്ടോ ആണെങ്കില്‍ വാസ്‌തുശാസ്‌ത്രപ്രകാരം ദോഷമില്ല. ഫ്ളാറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഓരോ ഫ്ലാറ്റിനെയും ദീര്‍ഘചതുരമോ, സമചതുരമോ ആയി കണക്കാക്കിയാല്‍ അതിന്‍െറ വടക്കുവശത്തോ, കിഴക്കുവശത്തോ ഉള്ള ഏതെങ്കിലും മുറിയിലായിരിക്കണം അടുക്കളയുടെ സംവിധാനമുണ്ടാകേണ്ടത്. ഇത് ഫ്ലാറ്റിന്‍െറ വടക്കുപടിഞ്ഞാറെ മൂല മുതല്‍ തെക്കുകിഴക്കേ മൂല വരെ വരുന്ന ഏതെങ്കിലും ഭാഗത്ത് ആയിരിക്കണം.
ഫ്ലാറ്റിറ്റിലുള്ള കിടപ്പുമുറികളില്‍ തലവെച്ചുകിടക്കേണ്ടത് കിഴക്കോട്ടോ തെക്കോട്ടോ വരുന്ന രീതിയിലായിരിക്കണം. ഫ്ലാറ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ സ്ഥലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാ ഫ്ലാറ്റുകളും അടങ്ങുന്ന വലിയ കെട്ടിടത്തിന്‍െറ സ്ഥാനം നിശ്ചയിക്കേണ്ടത്. ഫ്ലാറ്റിനെ മൊത്തമായി കണക്കാക്കുമ്പോള്‍ അതിന്‍െറ മദ്ധ്യസൂത്രം തടസ്സം വരാത്ത രീതിയില്‍ ഇരട്ടത്തൂണുകളായി വരുന്ന വിധത്തിലായിരിക്കണം രൂപകല്‍പ്പന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|