യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം വാസ്തു
വീട്ടുപകരണങ്ങളുടെ സ്ഥാനം
തിങ്കള്‍, 3 നവം‌ബര്‍ 2008   ( 13:37 IST )
വീട് എവിടെ പണിയണം, ഏത് ദിക്കില്‍ പണിയണം എന്നൊക്ക വാസ്തുവിദ്യാ വിദഗ്ധരോട് നിരന്തരം അന്വേഷിക്കുന്നവര്‍ വീടു പണിതു കഴിഞ്ഞാല്‍ പിന്നെ വാസ്തു ശസ്ത്രത്തെ കാര്യമായി ഗൌനിക്കാറില്ല. വീടിന്‍റെ സ്ഥാനം നോക്കലും മുറികളുടെ ദിക്ക് നിര്‍ണയിക്കലുമൊക്കെ കഴിഞ്ഞാല്‍ എല്ലാം ഭംഗിയായി എന്നാണ് മിക്കവരുടെയും വിശ്വാസം. എന്നാല്‍ കാര്യം അങ്ങനെയല്ല. വീടിനുള്ളിലെ ഉപകരണങ്ങള്‍ സൌകര്യപൂര്‍വം എവിടെയെങ്കിലും ഇടുകയല്ല വേണ്ടത്. അവിടെയും വാസ്തുശാസ്ത്രം പാലിക്കണം.

ഒരു മുറിയെ ഒരു വീടായി തന്നെ സങ്കല്‍പ്പിക്കുകയാണ് ആദ്യം വേണ്ടത്. വീടിന്‍റെ ഓരോ ദിക്കിനും നല്‍കുന്ന പരിഗണനകള്‍ ഓരോ മുറിക്കും പ്രത്യേകമായി നല്‍കണം. വടക്കു കിഴക്കേ മൂല, അത് ഏതു മുറിയായാലും വൃത്തിയായി സൂക്ഷിക്കണം. അതു പോലെ, മുറിക്കകത്ത് ചെടിച്ചട്ടികള്‍ വയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അതിനുള്ള സ്ഥാനം തെക്കു പടിഞ്ഞാറു മൂല തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

പാചകം ചെയ്യാനുള്ള അടുപ്പുകള്‍, സ്റ്റൌ തുടങ്ങിയവ കിഴക്കിന് അഭിമുഖമായി സ്ഥാപിക്കുന്നതാണ് നല്ലത്. ഫര്‍ണിച്ചര്‍ വാങ്ങുന്നതിലും ഏതൊക്കെ മുറികളില്‍ സജ്ജീകരിക്കണം എന്നത് സംബന്ധിച്ചുമൊക്കെ വാസ്തുശാസ്ത്രത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്.

മരങ്ങളുടെ ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായതാണോ എന്ന് ശ്രദ്ധിക്കണം. തേക്കും ഈട്ടിയും മിക്ക കാലാവസ്ഥാ മാറ്റങ്ങളെയും ചെറുത്തു നില്‍ക്കുന്നതാണ്. കൂടുതല്‍ കാലം നശിക്കാതെ നിലനില്‍ക്കുന്നതും ഇവ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഫര്‍ണിച്ചറുകളാണ്. ഭക്ഷണ മേശ ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കുന്നതാണ് ഉത്തമം. അത് ഒരിക്കലും ഭിത്തിയോട് ചേര്‍ത്തിടരുത്. ഭാരം കുറഞ്ഞ കസേരകള്‍ വടക്കും കിഴക്കും വടക്കു കിഴക്കുമായി ക്രമീകരിക്കാം. ഭാരക്കൂടുതലുള്ളവ പടിഞ്ഞാറും തെക്കും തെക്കു പടിഞ്ഞാറുമാണ് ഇടേണ്ടത്‌.

ചതുരാകൃതിയിലോ ദീര്‍ഘ ചതുരാകൃതിയിലോ ഉള്ള ഫര്‍ണിച്ചറാണ് സ്വീകരണ മുറിയില്‍ ഇടേണ്ടത്. തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തായാണ് ഇവ ക്രമീകരിക്കേണ്ടത്. സ്വീകരണമുറിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സോഫ ഇടാം. ഷോകേസ് സ്ഥാപിക്കാന്‍ പറ്റിയ സ്ഥാനം തെക്ക് പടിഞ്ഞാറ് മൂലയാണ്. കിടപ്പുമുറിയില്‍ കിടക്കകളും കട്ടിലുകളും തെക്കു പടിഞ്ഞാറേ കോണിനോട് ചേര്‍ന്നാകുന്നതാണ് ഏറ്റവും ഉചിതം. കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയുടെ സ്ഥാനം വടക്കുപടിഞ്ഞാറാകുന്നതാണ് നല്ലത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സമാധാനത്തോടെയുള്ള വാസം പ്രധാനം
ഫ്ലാറ്റുകളിലെ വാസ്തു
അടുക്കള ഏറ്റവും പ്രധാനം
വീട്ടില്‍ ഗമനം എന്തിന്
സൂര്യപ്രകാശം ഊര്‍ജദായകം
പ്രണയഭവനങ്ങള്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഹാട്രിക് തേടി ജെനിലിയ
ജെനിലിയ ഡിസൂസയുടെ കരിയറി ലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമകളിലെ ഹാസിനി....
നടികള്‍ തന്നെ സ്മാര്‍ട്ട്!
ഇമേജുകള്‍ തകര്‍ത്ത് ബിപാഷ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാ‍ര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...