യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം വാസ്തു
വീടിനകത്ത് വെളിച്ചം കടക്കണം
വീടിനകത്ത് വെളിച്ചം കടക്കണം, 7 മെയ് 2009   ( 18:24 IST )
വീടാകുമ്പോള്‍ ആവശ്യത്തിന് വെളിച്ചം അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ പുതിയ വീടു പണിയുമ്പോള്‍ എല്ലാ റൂമുകളിലും ആവശ്യത്തിന് വെളിച്ചം ലഭ്യമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് നിര്‍ബന്ധമാണ്. വീടിന്‍റെ സ്ഥാനനിര്‍ണയത്തില്‍ തന്നെ ഇതിന് ആവശ്യമായ മുന്‍‌കരുതലുകള്‍ എടുക്കുന്നതാണ് ഉത്തമം. ഇരുട്ട് നിറഞ്ഞ വീടുകളില്‍ താമസിക്കുമ്പോള്‍ ഒന്നിനും ഒരു ഉത്സാഹം ഉണ്ടാകില്ലെന്നാണ് വാസ്തു ശാസ്ത്രവും പഴമക്കാരും പറയുന്നത്. മനുഷ്യനടക്കം എല്ലാ ജീവികളുടേയും ഊര്‍ജ്ജത്തിന്‍റെ മുഖ്യ കേന്ദ്രം സൂര്യനാണെന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ട്. അതേസമയം വീടിനുള്ളിലേയ്ക്ക് സൂര്യവെളിച്ചം നേരിട്ട് എത്താതിരിക്കാന്‍ നമ്മള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.

എന്നാല്‍ അങ്ങിനെ ഒഴിവക്കേണ്ട ഒന്നല്ല സൂര്യ വെളിച്ചം എന്നാണ് വാസ്തു പറയുന്നത്. സൂര്യ പ്രകാശത്തില്‍ സൂര്യന്‍റെ പ്രഭാത രശ്മികളാണ് ഏറ്റവും ഊര്‍ജ്ജദായകം. ഇത് നേരിട്ട് അടുക്കളയില്‍ പതിച്ചാല്‍ പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ ഊര്‍ജ്ജം സംഭരിക്കുമെന്നാണ് വിശ്വാസം. സസ്യങ്ങള്‍ സൂര്യവെളിച്ചത്തില്‍ നിന്ന് എങ്ങിനെയാണോ ഊര്‍ജ്ജം സംഭരിക്കുന്നത് അതു പോലെ ഭക്ഷണത്തില്‍ പതിക്കുന്ന സൂര്യ വെളിച്ചവും നല്ലതത്രെ. പ്രഭാതരശ്മികള്‍ നേരിട്ട് അടുക്കളയിലെത്തുന്ന രീതിയിലായിരിക്കണം അടുക്കളയുടെ സ്ഥാനമെന്ന് വാസ്തുവില്‍ വ്യക്തമാക്കുന്നുണ്ട്.

ഭക്ഷണത്തിലെ അനാവശ്യ ബാക്ടീരിയകളെ ഇല്ലായ്മ ചെയ്യാനും സൂര്യപ്രകാശം ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. പ്രഭാതരശ്മികള്‍ കഴിഞ്ഞാല്‍ സായാഹ്ന സൂ‍ര്യന്‍റെ ചുവപ്പ് രശ്മികളാണ് ഊര്‍ജ്ജത്തിന്‍റെ മറ്റൊരു ഉറവിടം. ഇത് നേരിട്ട് കിടപ്പു മുറിയില്‍ പതിക്കത്തക്ക വിധമായിരിക്കണം കിടപ്പ് മുറിയുടെ സ്ഥാനം. കിടപ്പ് മുറിയില്‍ ആവശ്യത്തിന് പ്രകാശം കടന്നാല്‍ മുറിക്കകത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുകയില്ലെന്നാണ് വാസ്തു പറയുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വീടിനുള്ള ഭൂമി നല്ലതാവണം
പൂജാമുറി എവിടെയാവണം?
വീടിന് വാസ്തു അതിപ്രധാനം
പൂജാമുറിയുടെ സ്ഥാനം
ഭൂമിയുടെ നിമ്നോന്നതങ്ങള്‍
വാതിലുകള്‍ യഥാസ്ഥാനത്ത് വേണം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...