യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കമലിന്‍റെ പത്ത് അവതാരങ്ങള്‍
കമലഹാസന്‍ വീണ്ടും അത്ഭുതങ്ങളുമായി വരുന്നു. ഒരു സിനിമയില്‍ പത്തു വേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് കമലഹാസന്‍ ഇത്തവണ എത്തുന്നത്. ദശാവതാരം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പര്‍ ഹിറ്റ് സംവിധായകനായ കെ എസ് രവികുമാറാണ്. ദശാവതാരത്തിന്‍റെ ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായി.

മലേഷ്യയിലും അമേരിക്കയിലുമാണ് ദശാവതാരത്തിന്‍റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചിട്ടുള്ളത്. മേയ്ക്കപ്പിന് ഏറെ പ്രധാ‍ന്യമുള്ള ഈ സിനിമയില്‍ പത്ത് വേഷങ്ങളും കാഴ്ചയില്‍ ഏറെ വ്യത്യാസമുള്ളതായിരിക്കും. ഇന്ത്യനിലും അവ്വൈ ഷണ്‍‌മുഖിയിലും കണ്ട മേയ്ക്കപ്പ് മാജിക് ഈ ചിത്രത്തിലും കാണാം. ഗോവിന്ദ രാജ പെരുമാളിന്‍റെ പരമഭക്തനായ രംഗരാജ നമ്പി, യുവ ശാസ്ത്രജ്ഞന്‍, മിലിട്ടറി ഓഫീസര്‍, സായ്പ് തുടങ്ങി തികച്ചും വ്യത്യസ്തങ്ങളായ ഭാവങ്ങളുമായാണ് കമല്‍ പ്രേക്ഷകരുടെ അടുത്തെത്തുന്നത്.

ഹോളിവുഡിലെ പ്രശസ്തരായ രണ്ട് മേയ്ക്കപ്പ്‌മാന്മാരാണ് ദശാവതാരത്തില്‍ കമലിന് മേയ്ക്കപ്പ്. കൂടാതെ 13 മേയ്ക്കപ്പ് വിദഗ്‌ധരും സഹകരിക്കുന്നു. രണ്ടുകോടിയിലേറെയാണ് ഇവരുടെ പ്രതിഫലം. പത്ത് വേഷത്തില്‍ എത്തുന്ന കമലിന് എട്ടു നായികമാരാണുള്ളത്. മല്ലിക ഷെരാവത്, അസിന്‍, ജയപ്രദ തുടങ്ങിയവരാണ് നായികാപ്പട്ടികയില്‍.

അമ്പതു കോടിയോളം രൂപ ചെലവഴിച്ചൊരുക്കുന്ന ദശാവതാരത്തില്‍ മല്ലിക ഷെരാവത്തിന്‍റെ ഒരു നൃത്തരംഗമുണ്ട്. ഇരുപത് അമേരിക്കന്‍ സുന്ദരിമാര്‍ ഈ ഗാനരംഗത്തില്‍ ആടിപ്പാടുന്നു. ഗോവിന്ദരാജപ്പെരുമാളിന്‍റെ പ്രതിമ കടലിലെറിയുന്നത്, കടലിന്നടിയിലെ സാഹസികതകള്‍, ഒരു വലിയ ഗവേഷണശാല പൊട്ടിത്തെറിക്കുന്നത്, പറന്നു പൊങ്ങുന്ന ജെറ്റ് വിമാനത്തില്‍ നുഴഞ്ഞുകയറുന്നത്, ചിദംബരക്ഷേത്രത്തിന്‍റെ സ്വര്‍ണ്ണമേല്‍ക്കൂരയുടെ സെറ്റിനടിയില്‍ ആയിരക്കണക്കിന് ഭക്തരും ആനകളും കുതിരകളും അണി നിരക്കുന്നത്, സ്വന്തം വേഷങ്ങളെല്ലാം കമല്‍ ഒന്നിച്ചവതരിപ്പിക്കുന്ന ക്ലൈമാക്സ് തുടങ്ങി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒട്ടേറെ രംഗങ്ങളാണ് ദശാവതാരത്തില്‍ ദര്‍ശിക്കാവുന്നത്.

അഞ്ച് ഗാനങ്ങളാണ് ഈ സിനിമയില്‍. കോടികള്‍ ചെലവഴിച്ചാണ് ഗാനങ്ങളോരോന്നും ചിത്രീകരിച്ചിരിക്കുന്നത്. രജനീകാന്തിന്‍റെ ശിവാജിയോടേറ്റുമുട്ടാനാണ് കമലിന്‍റെ ദശാവതാരം ഒരുങ്ങുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കഥ, തിരക്കഥ - സഞ്ജയ് ദത്ത്!
ഖായലുമായി സണ്ണി വീണ്ടും
ബന്‍സാലിയും അല്‍കയും വീണ്ടും ഇണങ്ങി
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ബോളിവുഡ് ഇളക്കിമറിക്കാന്‍ കരീന
ആത്മീയം
ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
കമലിന്‍റെ പത്ത് അവതാരങ്ങള്‍
രജനീകാന്തിന്‍റെ ശിവാജിയോടേറ്റുമുട്ടാന്‍ കമലഹാസന്‍ ദശാവതാരവുമായി...
മുന്നാഭായ് കോമിക് ബുക്കിലേക്കും
വിയറ്റ്നാം ബാലനെ അന്‍‌ജലീന ദത്തെടുത്തു
ആരോഗ്യം
വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace