യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വിയറ്റ്നാം ബാലനെ അന്‍‌ജലീന ദത്തെടുത്തു
ഹോച്ചിമിന്‍ (ഏജന്‍സി), ചൊവ്വ, 10 ഏപ്രില്‍ 2007
AP
ഓസ്കാര്‍ അവാര്‍ഡ് ജേതാവായ ഹോളിവുഡ് താരം അന്‍‌ജലീന ജോളി വിയറ്റ്നാമിലെ ഒരു അനാഥാലയത്തില്‍ നിന്നും മൂന്നു വയസുള്ള ബാലനെ ദത്തെടുത്തു. ഹോച്ചിമിന്‍ നഗരത്തിലെ ഒരു അനാഥാലയത്തില്‍ നടന്ന വികാരാത്മകമായ ചടങ്ങിലാണ് ജോളി കുഞ്ഞിനെ ദത്തെടുത്തത്. 31കാരിയായ ജോളി നേരത്തെ കംബോഡിയയില്‍ നിന്നും എത്യോപ്പിയയില്‍ നിന്നും ഓരോ കുട്ടികളെ ദത്തെടുത്തിരുന്നു. നടന്‍ ബ്രാഡ് പിറ്റുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. നിയമപരമായി വിവാഹിതരാകാത്തതിനാല്‍ ജോളി തനിച്ചാണ് ദത്തെടുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്.

ജോളിയും പിറ്റും ചേര്‍ന്ന് കഴിഞ്ഞ നവംബറില്‍ ടാം ബിന്‍ അനാഥാലയം സന്ദര്‍ശിച്ചിരുന്നു. നിയമ കാര്യ വകുപ്പില്‍ വ്യാഴാഴ്ച നടക്കുന്ന ഔദ്യോഗിക ചടങ്ങോടെ ദത്തെടുക്കല്‍ പൂര്‍ണമാകും. ബുധനാഴ്ച രാത്രിയാണ് ജോളി വിയറ്റ്നാമില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ കംബോഡിയയില്‍ നിന്നും ദത്തെടുത്ത വളര്‍ത്തുമകന്‍ അഞ്ചു വയസുകാരന്‍ മാഡോക്സിനോടൊപ്പം അനാഥാലയത്തില്‍ എത്തുകയും ചെയ്തു.

വിയറ്റ്നാമിന്‍റെ പരമ്പരാഗത രീതിയില്‍ വസ്ത്രധാരണം ചെയ്ത 20 കുട്ടികള്‍ ചേര്‍ന്ന് ജോളിയെ സ്വീകരിച്ചു. ജോളിയുമായി അടുത്തിടപഴകാന്‍ ബാലന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പതുക്കെ ഇവര്‍ കൂട്ടുകാരായി മാറിയതായി അനാഥാലയത്തിലെ ഡയറക്‌ടര്‍ പറഞ്ഞു. മാര്‍ച്ച് ആദ്യ വാരത്തിലാണ് ജോളി കുട്ടിയെ ദത്തെടുക്കാനുള്ള ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കഥ, തിരക്കഥ - സഞ്ജയ് ദത്ത്!
ഖായലുമായി സണ്ണി വീണ്ടും
ബന്‍സാലിയും അല്‍കയും വീണ്ടും ഇണങ്ങി
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ബോളിവുഡ് ഇളക്കിമറിക്കാന്‍ കരീന
ആത്മീയം
ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
കമലിന്‍റെ പത്ത് അവതാരങ്ങള്‍
രജനീകാന്തിന്‍റെ ശിവാജിയോടേറ്റുമുട്ടാന്‍ കമലഹാസന്‍ ദശാവതാരവുമായി...
മുന്നാഭായ് കോമിക് ബുക്കിലേക്കും
വിയറ്റ്നാം ബാലനെ അന്‍‌ജലീന ദത്തെടുത്തു
ആരോഗ്യം
വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace