|
| മുന്നാഭായ് കോമിക് ബുക്കിലേക്കും |
| മുംബൈ (ഏജന്‍സി), ചൊവ്വ, 10 ഏപ്രില്‍ 2007 | |
മുന്നാഭായ് എം ബി ബി എസ്, ലഗേ രഹോ മുന്നാഭായ് എന്നീ ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകമനം കവര്‍ന്ന മുന്നാഭായിയുടെയും സര്‍ക്യൂട്ടിന്‍റെയും വീരസാഹസിക കഥകള്‍ ഇനി കോമിക് പ്രസിദ്ധീകരണങ്ങളിലേക്കും. ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള കോമിക് ബുക്ക് സീരീസ് ഉടന്‍തന്നെ പുറത്തിറങ്ങിയേക്കും.
സഞ്ജയ് ദത്തും അര്‍ഷദ് വര്‍സിയും ചേര്‍ന്ന് അവതരിപ്പിച്ച മുന്നാഭായിയും സര്‍ക്യൂട്ടും വമ്പന്‍ ഹിറ്റായ സാഹചര്യത്തിലാണ് ഈ കഥാപാത്രങ്ങള്‍ പുതിയ മേഖലയിലേക്ക് ചേക്കേറുന്നത്.
മുന്നാഭായ് ചിത്രങ്ങളുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിയും സഹ എഴുത്തുകാരന്‍ അമിതാഭ് ജോഷിയും ചേര്‍ന്ന് തീരുമാനിച്ചതാണിത്. അനിമേഷന്‍ സിനിമകള്‍, കാര്‍ട്ടൂണുകള്‍ എന്നിവയ്ക്കുവേണ്ടിയും പലരും തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഹിറാനി അറിയിച്ചു.
സിനിമയുടെ നിര്‍മ്മാതാക്കളായ വിധു വിനോദ് ചോപ്ര പ്രൊഡക്ഷന്‍സ് തന്നെയാണ് കോമിക് ബുക്കുകള്‍ വിപണിയിലെത്തിക്കുന്നത്. അനിമേഷന്‍ സിനിമകളുടെ നിര്‍മ്മാണവും ഇവര്‍തന്നെയായിരിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|