|
| ടൈറ്റാനിക് പ്രണയിതാക്കള്‍ വീണ്ടും |
| ലോസ് ഏഞ്ചലസ് (ഏജന്‍സി), ചൊവ്വ, 10 ഏപ്രില്‍ 2007 | |
ഹോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ടൈറ്റാനിക്കിലെ നായികാനായകന്മാരായ ലിയനാഡോ ഡികാപ്രിയൊയും കേറ്റ് വിന്‍സ്‌ലെറ്റും വീണ്ടും ഒന്നിക്കുന്നു. വിന്‍സ്‌ലെറ്റിന്‍റെ ഭര്‍ത്താവ് സാം മെന്‍ഡസ് സംവിധാനം ചെയ്യുന്ന ‘റെവല്യൂഷണറി റോഡ്’ എന്ന ചിത്രത്തിലാണ് ലിയനാഡോയും കേറ്റും വീണ്ടും ഒരുമിച്ചഭിനയിക്കുന്നത്.
ബ്രിട്ടീഷ് സംവിധായകനായ സാംമെന്‍ഡസിന് ‘അമേരിക്കന്‍ ബ്യൂട്ടി’യുടെ സംവിധാനത്തിന് ഓസ്കര്‍ ലഭിച്ചിരുന്നു. റിച്ചാര്‍ഡ് യാറ്റ്സ് 1961ല്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ‘റെവല്യൂഷണറി റോഡ്’ ഒരുങ്ങുന്നത്. യുദ്ധാനന്തര ആശയക്കുഴപ്പങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. തങ്ങളുടെ യഥാര്‍ത്ഥ ആഗ്രഹങ്ങളും ഒരുമിച്ചു ജീവിക്കാനുള്ള സമ്മര്‍ദ്ദവും ഒന്നിച്ചു കൊണ്ടുപോകാന്‍ പാടുപെടുന്ന ദമ്പതികളെയാണ് ലിയനാഡോയും കേറ്റും അവതരിപ്പിക്കുന്നത്.
1997ല്‍ പുറത്തുവന്ന ടൈറ്റാനിക്കിനു ശേഷം ലിയനാഡോയും കേറ്റും ഹോളിവുഡിലെ തിരക്കെറിയ അഭിനേതാക്കളാണ്. ഈ വര്‍ഷം ഇരുവര്‍ക്കും ഓസ്കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|