യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അഭിഷേക് - ഐശ്വര്യ വിവാഹം 19ന്
AP
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ബോളിവുഡ് കാത്തിരുന്ന താരവിവാഹത്തിന് അരങ്ങൊരുങ്ങുന്നു. ഏപ്രില്‍ 19ന് അമിതാഭ് ബച്ചന്‍റെ മുംബൈയിലുള്ള വീടായ പ്രതീക്ഷയില്‍ വച്ച് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം നടക്കും. മൂന്നു ദിവസങ്ങളായി നടക്കുന്ന വിവാഹ ചടങ്ങുകള്‍ 18 ന് ‘ഹല്‍ദി’യോടെയാണ് ആരംഭിക്കുക. തീര്‍ത്തും ആര്‍ഭാടരഹിതമായി നടക്കുന്ന വിവാഹ ചടങ്ങുകളില്‍ ക്ഷണിക്കപ്പെട്ട ചുരുക്കം ചില അതിഥികള്‍ മാത്രമാകും പങ്കാളികളാകുക. ഇരുകൂട്ടരുടെയും കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിന് ഉണ്ടാകുക എന്നാണ് സൂചന. അമിതാഭ് ബച്ചന്‍റെ മാതാവ് തേജി ബച്ചന്‍ അസുഖം ബാധിച്ച് കിടപ്പിലാണെന്നതും കല്യാണ ആഘോഷങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഇതിനാല്‍ ഹണിമൂണ്‍ വേണ്ടെന്ന് താര ജോഡികള്‍ തീരുമാനിച്ചതായാണ് സൂചന.

അമിതാഭിന്‍റെ അടുത്ത കൂട്ടുകാരായ അമര്‍ സിംഗിന്‍റെ കുടുംബം, അംബാനി കുടുംബം എന്നിവരാണ് വിവാഹത്തിന് ക്ഷണിക്കപ്പെടുമെന്ന് ഉറപ്പുള്ളവര്‍. കപൂര്‍ കുടുംബത്തെയും സോണിയാ ഗാന്ധിയെയും കുടുംബത്തെയും ക്ഷണിക്കുന്ന കാര്യം ബച്ചന്‍ കുടുംബം ആലോചിച്ച് വരുന്നതായാണ് സൂചന. വിവാഹം കാമറയില്‍ പകര്‍ത്താനുള്ള അവകാശം വിദേശത്തുള്ള ഒരു പ്രമുഖ പത്രത്തിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. മുംബൈയിലും ഡല്‍ഹിയിലുമായി രണ്ട് സല്‍ക്കാരങ്ങള്‍ നടത്തുന്ന കാര്യവും അമിതാഭ് ബച്ചന്‍ പരിഗണിച്ച് വരികയാണ്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് അഭിഷേക് ബച്ചനും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. മണിരത്നം സിനിമയായ ‘ഗുരു’വിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉടന്‍ ജനുവരി പതിനാലിന് ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. ഇതിനു ശേഷം അമര്‍സിംഗിന്‍റെ ജന്‍‌മദിനാഘോഷത്തിനാണ് ബച്ചന്‍ കുടുംബത്തോടൊപ്പം ഐശ്വര്യ ആദ്യമായി പൊതുവേദിയില്‍ എത്തിയത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബോളിവുഡ് ആക്ഷന് ഉമ
അത് വെറും നുണക്കഥ: സെയ്ഫ്
സിമ്രാന്‍ മലയാളത്തില്‍
രക്തദാഹികളുടെ പ്രഭു തിരിച്ചെത്തുന്നു
ഇമേജ് മാറ്റാന്‍ അര്‍ഷദ് വാര്‍സി
തേസാബ് വീണ്ടും വരുന്നു
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace