|
| മറഡോണയുടെ ചരിത്രം അഭ്രപാളിയില്‍ |
| ബ്യൂനസ് അയേഴ്സ് (ഏജന്‍സി), ചൊവ്വ, 10 ഏപ്രില്‍ 2007 | |
പെലേക്ക് ശേഷം ഫുട്ബോള്‍ ലോകം ദര്‍ശിച്ച ഏറ്റവും വലിയ മാന്ത്രികനായ ഡീഗോ മറഡോണയുടെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയില്‍. ‘ദി ഹാന്‍ഡ് ഓഫ് ഗോഡ്’ എന്ന് പേരിട്ടിട്ടുള്ള ചിത്രം ഈ ആഴ്ച ഇറ്റലിയില്‍ പ്രദര്‍ശനത്തിനെത്തും. ഇറ്റാലിയന്‍ നടനായ മാര്‍ക്കോ ലിയോനാര്‍ഡിയാണ് ചിത്രത്തില്‍ മറഡോണയായി വേഷമിടുന്നത്.
മറഡോണയുടെ ജീവിതത്തിലെ ആരും കാണാത്ത ഏടുകള്‍ കൂട്ടിയിണക്കിയാണ് സിനിമയുടെ കഥ മെനഞ്ഞിട്ടുള്ളതെന്ന് സംവിധായകന്‍ മാര്‍ക്കോ റിസി പറഞ്ഞു. 1986 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ വിവാദ ഗോളില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. അര്‍ജന്‍റീനയെ ലോകചാമ്പ്യന്‍മാരാക്കിയ തേരോട്ടത്തിന് മറഡോണ തുടക്കം കുറിച്ചത് ഈ മത്സരത്തോടെയായിരുന്നു. ഇതേ മത്സരത്തില്‍ തന്നെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് മറഡോണ സ്വന്തം പേരില്‍ കുറിച്ചിട്ടെങ്കിലും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടണെ മറികടന്ന് മറഡോണ കൈകൊണ്ട് നേടിയ വിവാദ ഗോളായിരുന്നു. ദൈവത്തിന്‍റെ കൈയാണ് അന്ന് പ്രവര്‍ത്തിച്ചതെന്നാണ് മറഡോണ പിന്നീട് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|