|
| സുനാമി ചിത്രത്തില്‍ ബിഗ് ബി |
സുനാമിയുടെ പശ്ചാത്തലത്തില്‍ ഉജ്ജ്വല്‍ ചാറ്റര്‍ജി ഒരുക്കുന്ന പ്രണയകഥയില്‍ അമിതാഭ് ബച്ചന്‍, അമീര്‍ ഖാന്‍, റാണി മുഖര്‍ജി എന്നീ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചേക്കും. സുനാമി ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി പുറത്തിറക്കുന്ന ചിത്രത്തിന് ‘സുനാമി‘ എന്നുതന്നെയാണ് പേര്.
മൂന്ന് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഗവേഷണങ്ങള്‍ക്കായി ബാലിയിലെത്തുന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞനും ബാലിയിലെ ഒരു റിസോര്‍ട്ടില്‍ ഹണിമൂണ്‍ ആഘോഷിക്കുവാനെത്തുന്ന അയാളുടെ പൂര്‍വകാമുകിയും ഭര്‍ത്താവുമാണ് പ്രധാന കഥാപാത്രങ്ങള്‍. സുനാമി ദുരന്തത്തില്‍ ദമ്പതികള്‍ വേര്‍പിരിയുന്നു. തുടര്‍ന്ന് ഏറെ നാളത്തെ അന്വേഷണത്തിലും ഭാര്യയെ കണ്ടെത്താനാവാത്ത ദു:ഖത്തില്‍ ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങുന്നു. എന്നാല്‍ മാസങ്ങളോളം നടത്തിയ അന്വേഷണത്തിന് ശേഷം ശാസ്ത്രജ്ഞന്‍ തന്‍റെ പൂര്‍വകമുകിയെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ കണ്ടെത്തുന്നു.
ഭൂഗര്‍ഭ ശസ്ത്രജ്ഞനായോ അല്ലെങ്കില്‍ സുനാമി ദുരന്തത്തിനിരയായ നൂറുകണക്കിനാളുകള്‍ക്ക് അഭയം നല്‍കിയ ഒരു തമിഴ് പുരോഹിതനായോ ആയിരിക്കും ബച്ചന്‍ വേഷമിടുക എന്നാണ് സൂചന.
സുനാമി ദുരന്തത്തിനിരയായ തമിഴ്നാട്ടിലെ നാഗപട്ടണം, ഇന്തോനേഷ്യയിലെ ബാലി, തായ്‌ലന്‍റിലെ ഫുക്കെ എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ഇതിനു മുമ്പ് ചാറ്റര്‍ജി സംവിധാനം ചെയ്ത ‘എസ്കേപ്പ് ഫ്രം താലിബാന്‍‘ എന്ന ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|