യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ബോളിവുഡ് ഇളക്കിമറിക്കാന്‍ കരീന
മുംബൈ (ഏജന്‍സി), ബുധന്‍, 4 ഏപ്രില്‍ 2007
kareena
AP
ബോളിവുഡ് ഇളക്കിമറിക്കാന്‍ കരീന കപൂര്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. സിനിമകളില്‍ ഐറ്റം നമ്പറുകളില്‍ പ്രത്യക്ഷപ്പെടുകയാണ് കരീനയുടെ പുതിയ വിനോദം. ഐറ്റം നമ്പരുകളിലെ സ്ഥിരം നര്‍ത്തകികളെ വെല്ലുന്ന രീതിയില്‍ മാദകവേഷങ്ങളണിഞ്ഞാണ് കരീന വരുന്നത്.

‘ക്യാ ലവ്‌സ്റ്റോറി ഹെ’ എന്ന പുതിയ ചിത്രത്തില്‍ ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് കരീന നൃത്തം ചെയ്തിരിക്കുന്നത്. ഈ ഗാനത്തിന്‍റെ ചിത്രീകരണം മുംബൈയില്‍ നടന്നു. ലൌലി സിംഗാണ് ഈ സിനിമയുടെ സംവിധായിക. അലീഷ ചിനായ് ആലപിച്ച ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് പ്രീതമാണ്.

കരീനയുടെ മാദകനൃത്തമാണ് തന്‍റെ സിനിമയുടെ ആകര്‍ഷണഘടകമെന്ന് സംവിധായിക കരുതുന്നു. ലൌലി സിംഗിന്‍റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധം കൊണ്ടാണ് ഈ ചിത്രത്തില്‍ നൃത്തമാടിയതെന്നാണ് കരീന പറയുന്നത്.

ഷാരുഖ് ഖാന്‍ നായകനായ ഡോണ്‍ എന്ന ചിത്രത്തില്‍ കരീന മാദകനൃത്തം ചെയ്തിരുന്നു. ആ നൃത്തരംഗം തിയേറ്ററുകളില്‍ ആഘോഷമായി മാറിയതാണ് കരീനയെ വീണ്ടും അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചതത്രേ.

മണിരത്നം സംവിധാനം ചെയ്യുന്ന ലജ്ജോ എന്ന ചിത്രത്തിലെ നായികാ വേഷമാണ് കരീനയ്‌ക്ക് ഇക്കൊല്ലം ഏറെ പ്രതീക്ഷ നല്‍കുന്നത്. അമീര്‍ഖാനാണ് നായകന്‍.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സുനാമി ചിത്രത്തില്‍ ബിഗ് ബി
ആത്മഹത്യക്കു ശ്രമിച്ചു: ഹാലി ബെറി
മറഡോണയുടെ ചരിത്രം അഭ്രപാളിയില്‍
അഭിഷേക് - ഐശ്വര്യ വിവാഹം 19ന്
ടൈറ്റാനിക് പ്രണയിതാക്കള്‍ വീണ്ടും
മുന്നാഭായ് കോമിക് ബുക്കിലേക്കും
ആത്മീയം
ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
കമലിന്‍റെ പത്ത് അവതാരങ്ങള്‍
രജനീകാന്തിന്‍റെ ശിവാജിയോടേറ്റുമുട്ടാന്‍ കമലഹാസന്‍ ദശാവതാരവുമായി...
മുന്നാഭായ് കോമിക് ബുക്കിലേക്കും
വിയറ്റ്നാം ബാലനെ അന്‍‌ജലീന ദത്തെടുത്തു
ആരോഗ്യം
വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace