യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഷേക്സ്‌പിയര്‍ തന്നെ ശരണം!
മുംബൈ(ഏജന്‍സി), വ്യാഴം, 5 ഏപ്രില്‍ 2007
vishalbharadvaj
AP
ഷേക്സ്പിയര്‍ കൃതികള്‍ എക്കാലവും സിനിമാ പ്രവര്‍ത്തകര്‍ പ്രചോദനമായി സ്വീകരിച്ചു പോന്നവയാണ്. ഷേക്സ്പിയറുടെ മിക്ക രചനകളും ചലച്ചിത്രങ്ങളായിട്ടുമുണ്ട്. എന്നാല്‍ തുടര്‍ച്ചയായി തന്‍റെ സിനിമകളുടെ കഥകള്‍ക്കായി ഷേക്സ്പിയര്‍ കൃതികളെ ആശ്രയിക്കുന്ന സംവിധായകനാണ് ബോളിവുഡിലെ വിശാല്‍ ഭരദ്വാജ്. തന്‍റെ പുതിയ ചിത്രവും ആ വിധം തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

ജൂലിയസ് സീസര്‍ സിനിമയാക്കാനാണ് ഭരദ്വാജ് ശ്രമിക്കുന്നത്. ഷേക്സ്പിയറിന്‍റെ മാക്ബത്തും, ഒഥല്ലൊയും സിനിമയാക്കിയതിന്‍റെ അനുഭവവെളിച്ചത്തിലാണ് ഭരദ്വാജ് പുതിയ സിനിമയിലേക്ക് കടക്കുന്നത്. മാക്ബത്തിനെ മഖ്ബൂലാക്കിയും ഒഥല്ലൊയെ ഓംകാരയാക്കിയും അദ്ദേഹം നടത്തിയ സിനിമാ പരീക്ഷണങ്ങള്‍ വിജയം കണ്ടവയാണ്.

“ മഖ്ബൂലിന് ശേഷം ജൂലിയസ് സീസര്‍ സിനിമയാക്കാന്‍ ഞാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ ശേഖര്‍ കപൂറുമൊത്ത് മന്ത്ര എന്ന ചിത്രത്തിന്‍റെ ആലോചന വന്നത് അപ്പോഴാണ്. അത് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം വേണ്ടെന്നു വയ്‌ക്കുകയും ചെയ്തു. പിന്നീട് ബ്ലൂ അം‌ബര്‍ലാ എന്ന തിരക്കഥയുടെ ജോലിയിലായിരുന്നു ഞാന്‍. അടുത്തതായി ഞാന്‍ ചെയ്യുന്നത് ഷേക്സ്പിയര്‍ കഥ തന്നെയായിരിക്കും” വിശാല്‍ ഭരദ്വാജ് പറയുന്നു.

സഞ്ജയ് ദത്തിനെയും ഇര്‍ഫാന്‍ ഖാനെയുമാണ് ജൂലിയസ് സീസറിലേക്ക് ഭരദ്വാജ് പരിഗണിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ബോളിവുഡ് ഇളക്കിമറിക്കാന്‍ കരീന
സുനാമി ചിത്രത്തില്‍ ബിഗ് ബി
ആത്മഹത്യക്കു ശ്രമിച്ചു: ഹാലി ബെറി
മറഡോണയുടെ ചരിത്രം അഭ്രപാളിയില്‍
അഭിഷേക് - ഐശ്വര്യ വിവാഹം 19ന്
ആത്മീയം
ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
കമലിന്‍റെ പത്ത് അവതാരങ്ങള്‍
രജനീകാന്തിന്‍റെ ശിവാജിയോടേറ്റുമുട്ടാന്‍ കമലഹാസന്‍ ദശാവതാരവുമായി...
മുന്നാഭായ് കോമിക് ബുക്കിലേക്കും
വിയറ്റ്നാം ബാലനെ അന്‍‌ജലീന ദത്തെടുത്തു
ആരോഗ്യം
വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace