യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ബന്‍സാലിയും അല്‍കയും വീണ്ടും ഇണങ്ങി
മുംബൈ(ഏജന്‍സി), വ്യാഴം, 12 ഏപ്രില്‍ 2007
bhansali
AP
ഗായിക അല്‍ക യാഗ്നിക്കുമായി ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി വീണ്ടും ഇണങ്ങി. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പിണക്കത്തിനാണ് ബന്‍സാലി അന്ത്യം കുറിച്ചത്. തന്‍റെ പുതിയ ചിത്രമായ ‘സാവാരിയ‘യിലെ ഒരു ഗാനം അല്‍കയ്‌ക്ക് നല്‍കിക്കൊണ്ടാണ് ബന്സാലി ബന്ധം പുന:സ്ഥാപിച്ചത്.

ബന്‍സാലിയുടെ ആദ്യകാല ചിത്രങ്ങളായ ഖാമോഷി, ഹം ദില്‍ ദേ ചുകേ സനം എന്നിവയില്‍ അല്‍ക പാടിയിരുന്നു. അതിനു ശേഷം എന്തോ ചില കാരണങ്ങളാല്‍ ഇരുവരും പിണങ്ങുകയായിരുന്നു എന്നാണ് വിവരം. എന്തായാലും സാവാരിയയില്‍ അല്‍ക പാടുന്ന ഗാനം സൂപ്പര്‍ ഹിറ്റാകുമെന്നാണ് ബന്‍സാലി കരുതുന്നത്.

“സാവാരിയയിലെ ഈ ഗാനം ആലപിക്കാന്‍ അല്‍ക തന്നെ വേണമെന്ന് എനിക്ക് തോന്നി. അവര്‍ ഒരു അസാമാന്യ പ്രതിഭയാണ്. റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെത്തിയ അല്‍ക അനായാസമായാണ് ഈ ഗാനത്തെ ഉള്‍ക്കൊണ്ടത്. അഞ്ചു മണിക്കൂറുകള്‍ കൊണ്ട് പിറന്നത് ഒരു മനോഹര ഗാനമാണ്” അല്‍കയെക്കുറിച്ച് പറയുമ്പോള്‍ ബന്‍സാലി കൂടുതല്‍ വാചാലനാകുന്നു.

സാവാരിയയില്‍ പാടാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷം അല്‍ക യാഗ്നിക്കും മറച്ചു വയ്‌ക്കുന്നില്ല. “ എനിക്കും സഞ്ജയ് ലീല ബന്‍സാലിക്കും ഇടയില്‍ ഒരു തെറ്റിദ്ധാരണ നിലനിന്നിരുന്നു. ഇപ്പോള്‍ അത് മാറിയിരിക്കുകയാണ്. ഖാമോഷിയിലെ ‘ബാഹോം കെ ധര്‍മ്മിയാന്‍‘‍, ഹം ദില്‍ ദേ ചുകേ സനമിലെ ‘ചാന്ദ് ചുപാ ബാദല്‍ മേം’ എന്നിവ എന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പാട്ടുകളാണ്. എന്നാല്‍ അതിന് ശേഷം ഞങ്ങളുടെ ബന്ധത്തിന് എന്തോ ഉലച്ചില്‍ സംഭവിച്ചു. എന്താണ് കാരണമെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നേരത്തേ അത് പരിഹരിക്കുമായിരുന്നു. ഇതു വരെ അതിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോല്‍ ഞാന്‍ സാവാരിയയില്‍ പാടിയിരിക്കുന്നു. എനിക്ക് അതിയായ സന്തോഷമുണ്ട്” അല്‍ക പറയുന്നു.

മോണ്ടി സിംഗാണ് സാവാരിയയുടെ സംഗീത സംവിധായകന്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കഥ, തിരക്കഥ - സഞ്ജയ് ദത്ത്!
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ബോളിവുഡ് ഇളക്കിമറിക്കാന്‍ കരീന
സുനാമി ചിത്രത്തില്‍ ബിഗ് ബി
ആത്മീയം
ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
കമലിന്‍റെ പത്ത് അവതാരങ്ങള്‍
രജനീകാന്തിന്‍റെ ശിവാജിയോടേറ്റുമുട്ടാന്‍ കമലഹാസന്‍ ദശാവതാരവുമായി...
മുന്നാഭായ് കോമിക് ബുക്കിലേക്കും
വിയറ്റ്നാം ബാലനെ അന്‍‌ജലീന ദത്തെടുത്തു
ആരോഗ്യം
വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace