|
| ഖായലുമായി സണ്ണി വീണ്ടും |
| മുംബൈ(ഏജന്‍സി), വെള്ളി, 6 ഏപ്രില്‍ 2007 | |
യുവതാരങ്ങളുടെ മുന്നേറ്റത്തിനിടയില്‍ പിന്തള്ളപ്പെട്ടു പോയ ഹിന്ദി സൂപ്പര്‍ താരം സണ്ണി ഡിയോള്‍ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്. തന്‍റെ പഴയ സൂപ്പര്‍ഹിറ്റായ ഖായലിന്‍റെ രണ്ടാം ഭാഗവുമായാണ് സണ്ണി ഭാഗ്യാന്വേഷണത്തിന് ഒരുങ്ങുന്നത്. രാജ് കുമാര്‍ സന്തോഷിയാണ് ഖായല്‍2 സംവിധാനം ചെയ്യുന്നത്. അനില്‍ ശര്‍മ്മ സംവിധാനം ചെയ്യുന്ന ‘അപ്നേ’ എന്ന ചിത്രത്തെക്കുറിച്ചും സണ്ണിക്ക് പ്രതീക്ഷയുണ്ട്.
ഖായല്‍2 നിര്‍മ്മിക്കുന്നതും സണ്ണി ഡിയോളാണ്. ഏറെ ആത്മവിശ്വാസത്തോടെയാണ് സണ്ണി മടങ്ങി വരവിനൊരുങ്ങുന്നത്. “ഖായല്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമായിരുന്നു. അതിന്‍റെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ നിറഞ്ഞ പ്രതീക്ഷയാണുള്ളത്. മികച്ച സ്ക്രിപ്റ്റാണ് ഖായല്‍2വിനായി തയ്യാറായിരിക്കുന്നത്. മിക്ക ചിത്രങ്ങളുടെയും രണ്ടാം ഭാഗങ്ങള്‍ ഇപ്പോള്‍ വിജയിക്കുന്ന കാഴ്ച ആത്മവിശ്വാസം നല്‍കുന്നു” സണ്ണി പറയുന്നു.
രാജ് കുമാര്‍ സന്തോഷി 1990ലാണ് ഖായല്‍ ഒരുക്കിയത്. അന്ന് തരംഗമായിത്തീര്‍ന്ന ആ ചിത്രം സണ്ണി ഡിയോളിനെ സൂപ്പര്‍താരമായി ഉയര്‍ത്തി.
അനില്‍ ശര്‍മ്മയുടെ അപ്നേയില്‍ സണ്ണിയുടെ പിതാവ് ധര്‍മ്മേന്ദ്രയും സഹോദരന്‍ ബോബി ഡിയോളും അഭിനയിക്കുന്നുണ്ട്. അച്ഛനും മക്കളും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ നൂതനമായ ചിത്രീകരണമാണ് അപ്നേ എന്ന് സണ്ണി പറയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|