യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മോഹന്‍ലാലും കമലഹാസനും ഒന്നിക്കുന്നു
വെള്ളി, 22 ജൂണ്‍ 2007   ( 17:25 IST )
മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാലും തമിഴകത്തിന്‍റെ നവരസനായകന്‍ കമലഹാസനും ഒരു സിനിമയില്‍ നായകന്മാരാകുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയ ചക്രവര്‍ത്തിമാര്‍ ഒന്നിക്കുന്നത്. രവിയുടെ മിഷന്‍ 90 ഡെയ്സിന് ശേഷമായിരിക്കും ഈ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുക.

ഒരു യാത്രാവിമാനം കാണ്ഠഹാറില്‍ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോകുന്നതും യാത്രക്കാരെ രക്ഷിക്കാനായി രണ്ട് കമാന്‍ഡോകള്‍ നടത്തുന്ന പരാക്രമങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. കമാന്‍ഡോകളായാണ് മോഹന്‍ലാലും കമലഹാസനും എത്തുക. ഈ ചിത്രത്തിന്‍റെ കഥ പൂര്‍ത്തിയാക്കുകയാണ് മേജര്‍ രവി ഇപ്പോള്‍.

മോഹന്‍ലാലും കമലഹാസനും ഒന്നിക്കുന്ന സിനിമ ഒരു മഹാസംഭവമായി മാറത്തക്ക രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഈ ചിത്രം പുറത്തിറങ്ങും. മേജര്‍ രവിയുടെ കീര്‍ത്തിചക്ര കേരളത്തിലും തമിഴ്നാട്ടിലും റിലീസ് ചെയ്തിരുന്നു. ‘അരണ്‍’ എന്ന തമിഴ് കീര്‍ത്തിചക്രയും സൂപ്പര്‍ഹിറ്റായിരുന്നു.

രണ്ട് സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ നായികമാരെ തീരുമാനിച്ചിട്ടില്ല. എങ്കിലും ബോളിവുഡില്‍ നിന്നായിരിക്കും നായികമാരെന്ന് സൂചനയുണ്ട്. മേജര്‍ രവിയുടെ സ്ഥിരം ക്യാമറാമാനായ തിരുവായിരിക്കും ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മ‌മ്ത ബോംബെ ഡ്രീംസില്‍
ഐറ്റം നമ്പര്‍ ചെയ്യാന്‍ തയ്യാര്‍: മിനിഷ
അജയ് ദേവ്‌ഗണ്‍ തിരക്കിലാണ്
ആദിത്യ ചിത്രത്തില്‍ അമീറും ഹൃത്വിക്കും
റഹ്‌മാന്‍റെ ലാപ്‌ടോപ് മോഷണം പോയി
രഞ്ജിത് ചിത്രത്തില്‍ മോഹന്‍ലാല്‍
ആരോഗ്യം
ആരോഗ്യ പ്രശ്നം - ഒരു പനി വന്നാല്‍ പോലും വിദഗ്ദ്ധ ചികിത്സ തേടുന്നവര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PR
 
മുകേഷ് ഡ്രൈവിംഗ്‌സീറ്റില്‍
മലയാള സിനിമയുടെ ഡ്രൈവിംഗ് സീറ്റില്‍ വീണ്ടും മുകേഷ്....
ഷാരുഖ് ചിത്രം: ബന്‍സാലിക്ക് ആശങ്ക
ജയറാമിന് തിരിച്ചടികളുടെ കാലം
വാണിജ്യം
വ്യവസായം വാര്‍ത്ത - മധ്യേഷ്യയിലെ ടെലികോം വിപണി സ്വന്തമാക്കാനായി ഭാര്‍തിയും റിലയന്‍സും ചേര്‍ന്ന് നടത്തിയ നീക്കം പാളി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace