|
| മുകേഷ് - ശ്രീനി കൂട്ടുകെട്ട് വീണ്ടും |
| തിങ്കള്‍, 25 ജൂണ്‍ 2007 ( 18:16 IST ) | |
ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രീനിവാസനും മുകേഷും നായകന്മാരാകുന്നു. പത്മപ്രിയയാണ് നായിക. മാര്‍വെല്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആര്‍ മനോജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ കെ പി സുനിലാണ് രചിക്കുന്നത്.
തൊണ്ണൂറുകളില്‍ ഒട്ടേറെ ഹിറ്റുകളൊരുക്കിയ മുകേഷ് - ശ്രീനി കൂട്ടുകെട്ട് വീണ്ടും അത്ഭുതം സൃഷ്‌ടിക്കാനൊരുങ്ങുകയാണ്. ഓടരുതമ്മാവാ ആളറിയാം പോലുള്ള പക്കാ കോമഡിചിത്രങ്ങളില്‍ തുടങ്ങിയ ആ കൂട്ടുകെട്ട് സിബി മലയിലിന്‍റെ മുത്താരംകുന്ന് പി ഒയിലെത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച വിജയഫോര്‍മുലയായി മാറി. മിസ്റ്റര്‍ ക്ലീന്‍, ആയുഷ്കാലം, മാനത്തെ വെള്ളിത്തേര്, ഇംഗ്ലീഷ് മീഡിയം, ഫ്രണ്ട്സ്, ഉദയനാണ് താരം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരുടെയും മാസ്മരിക പ്രകടനമുണ്ടായിരുന്നു. മുകേഷും ശ്രീനിവാസനും ചേര്‍ന്ന് ഒരു ചിത്രം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ’കഥ പറയുമ്പോള്‍’ എന്നു പേരിട്ടിരിക്കുന്ന ആ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.
ഹരിദാസ് ഒരു ഇടവേളയ്ക്ക് ശേഷമാണ് ഈ ചിത്രമൊരുക്കുന്നത്. മാറാത്ത നാട് ആയിരുന്നു ഹരിദാസ് മുന്‍പ് സംവിധാനം ചെയ്ത ചിത്രം. കണ്ണൂര്‍, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഹരിദാസ് മുകേഷിനോടും ശ്രീനിവാസനോടുമൊപ്പം ചേര്‍ന്ന് മറ്റൊരു വലിയ ഹിറ്റിനുള്ള ശ്രമത്തിലാണ്.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം. നെടുമുടി വേണു, ജഗതി, ഇന്നസെന്‍റ്, ജഗദീഷ്, കെ പി എ സി ലളിത തുടങ്ങിയവരും ഈ ചിത്രത്തിലെ താരങ്ങളാണ്. ഛായാഗ്രഹണം സാലു ജോര്‍ജ്ജ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആരോഗ്യ പ്രശ്നം - ഒരു പനി വന്നാല്‍ പോലും വിദഗ്ദ്ധ ചികിത്സ തേടുന്നവര്‍... |
| |
|
|
|
|
 | | PR |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - മധ്യേഷ്യയിലെ ടെലികോം വിപണി സ്വന്തമാക്കാനായി ഭാര്‍തിയും റിലയന്‍സും ചേര്‍ന്ന് നടത്തിയ നീക്കം പാളി.... |
| |
|
|
|
|
|
|
|