യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ചന്ദനക്കള്ളനായി ദിലീപ്
ബുധന്‍, 19 സെപ്റ്റംബര്‍ 2007   ( 12:21 IST )
പുതുമുഖസംവിധായകരെ ഏറെ പ്രോത്സാഹിപ്പിച്ച നടനാണ് ദിലീപ്. ദിലീപ് സൂപ്പര്‍ താരമായത് പുതിയവരോ താരതമ്യേന പുതുമുഖങ്ങളോ ആയ സംവിധായകര്‍ ചെയ്ത സിനിമകളിലൂടെയാണ്. എന്നാല്‍ കുറച്ചുകാലമായി ദിലീപിന്‍റെ ഡേറ്റിനായി വലിയ സംവിധായകരുടെ ഒരു ഒഴുക്കു തന്നെയാണ്. ഏറെ സീനിയറായ ഒട്ടേറെ സംവിധായകരുടെ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ദിലീപിന് ലഭിക്കുകയും ചെയ്തു.

ജോഷിയുടെ റണ്‍‌വേ, ലയണ്‍, ജൂലൈ 4, ഷാജി കൈലാസിന്‍റെ ഡോണ്‍, പ്രിയദര്‍ശന്‍റെ വെട്ടം, സത്യന്‍ അന്തിക്കാടിന്‍റെ വിനോദയാത്ര, ബ്ലെസിയുടെ കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപ് ഏറെ തിളങ്ങി. പുതിയ വാര്‍ത്ത കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു എന്നതാണ്. സി ബി ഐ ചിത്രങ്ങളിലൂടെയും മറ്റ് ത്രില്ലറുകളിലൂടെയും വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്തുള്ള മധുവും ജനപ്രിയനായകനും ഒന്നിക്കുന്നത് ഒരു ആക്ഷന്‍ ചിത്രത്തിന് വേണ്ടിത്തന്നെയാണ്. ‘ചന്ദനക്കള്ളന്‍’ എന്നാണ് സിനിമയ്ക്ക് പേര്.

ഉദയ്‌കൃഷ്ണ, സിബി കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ദിലീപ് ഒരു ചന്ദനം കള്ളക്കടത്തുകാരനായി അഭിനയിക്കുന്നു. കൃഷ്ണകൃപയുടെ ബാനറില്‍ കെ മധു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സുരേഷ്‌ഗോപിയുടെ ‘ചാത്തന്‍റെ മകന്‍’
ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍?
സൈക്കിളില്‍ വിനുമോഹനും
ഭാമ അടുത്ത മഞ്ജുവാര്യര്‍?
തിക്കുറിശ്ശി പുരസ്കാരം തിലകന്
മമ്മൂട്ടി ഇരട്ടവേഷത്തില്‍
സാഹിത്യം
കഥ - "ഇവിടെ വാ അപ്പൂ", അവള്‍ ചോറുരുളയുമായി മോന്‍റെ പിന്നാലെ നടന്നു. "അമ്മയ്ക്കെന്നെ പിടിക്കാന്‍ പറ്റൂല"....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രജനിയും കമലും ഒന്നിക്കുന്നു
മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രജനിയും.....
മധുപാല്‍ സംവിധായകനാകുന്നു
വിമല റോമിയോയുടെ നായിക
ആരോഗ്യം
ആരോഗ്യ പ്രശ്നം - പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോല്‍ ആളുകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് പ്രശ്നത്തെ ശാരീരികമായി നേരിടാന്‍ സജ്ജമല്ലാത്തതുകൊണ്ടാണ്. ഊര്‍ജ്ജസ്വലമായ ഒരു ശരീരത്തിന് ഏത്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace