|
| ‘കാസിനോവ‘യുമായി മോഹന്‍ലാല്‍ |
| ബുധന്‍, 26 സെപ്റ്റംബര്‍ 2007 ( 12:07 IST ) | |
ഉദയനാണ് താരം എന്ന സിനിമ എല്ലാ രീതിയിലും ഒരു ശുദ്ധികലശമായിരുന്നു. സിനിമാലോകത്തെ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ ആ ചിത്രം, നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളുമൊക്കെ സിനിമയെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് കാണിച്ചു തന്നു. റോഷന്‍ ആന്‍ഡ്രൂസ് - മോഹന്‍ലാല്‍ ടീമിന് അഭിമാനിക്കാവുന്ന വിജയമായിരുന്നു ഉദയനാണ് താരം. ഇപ്പോഴിതാ വീണ്ടും ഒന്നിക്കുകയാണ് റോഷനും മോഹന്‍ലാലും. ‘കാസിനോവ’ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സഞ്ജയ് - ബോബി ടീമാണ് കാസിനോവയുടെ തിരക്കഥ രചിക്കുന്നത്. റോഷന്‍റെ തന്നെ ‘നോട്ട് ബുക്കി’ന് തിരക്കഥയൊരുക്കിയത് ഇവരായിരുന്നു. ഇവരുടെ മൂന്നാമത്തെ ചലച്ചിത്ര സംരംഭമാണ് കാസിനോവ. എഴുത്തില്‍ ശ്രീനിവാസന്‍റെ സാന്നിധ്യമില്ലെങ്കിലും ചിത്രത്തില്‍ ശ്രീനിക്കൊരു വേഷം ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
ഇംപ്രസാരിയോ മോഷന്‍ പിക്‍ചേഴ്സ് വെള്ളിത്തിരയിലെത്തിക്കുന്ന ഈ ചിത്രത്തിന്‍റെ കടലാസുജോലികള്‍ നടന്നു വരുന്നു. നായിക ആരായിരിക്കണം എന്ന് തീരുമാനിച്ചിട്ടില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| കഥ - "ഇവിടെ വാ അപ്പൂ", അവള്‍ ചോറുരുളയുമായി മോന്‍റെ പിന്നാലെ നടന്നു.
"അമ്മയ്ക്കെന്നെ പിടിക്കാന്‍ പറ്റൂല".... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| ആരോഗ്യ പ്രശ്നം - പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോല്‍ ആളുകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് പ്രശ്നത്തെ ശാരീരികമായി നേരിടാന്‍ സജ്ജമല്ലാത്തതുകൊണ്ടാണ്. ഊര്‍ജ്ജസ്വലമായ ഒരു ശരീരത്തിന് ഏത്... |
| |
|
|
|
|
|
|
|