|
| സംവിധാനം നന്ദിതാദാസ് |
| വ്യാഴം, 27 സെപ്റ്റംബര്‍ 2007 ( 12:18 IST ) | |
ഫയര്‍, 1947 എര്‍ത്ത് തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമാ വേദിയില്‍ സ്വന്തം സ്ഥാനം പിടിച്ചടക്കിയ അഭിനേത്രി നന്ദിതാദാസ് ഇനി സംവിധായികയാവാനൊരുങ്ങുന്നു. അഭിനയം മടുത്തിട്ടൊന്നുമല്ല നന്ദിതയുടെ ഈ തീരുമാനം. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നന്ദിതയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ചിത്രത്തില്‍ നസിറുദ്ദീന്‍ ഷായും പരേഷ് റാവലും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കും. നന്ദിത അഭിനയിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ആദ്യ സംവിധാന സംരംഭത്തിന്‍റെ കഥയോ മറ്റ് വിശദാംശങ്ങളോ നന്ദിത പുറത്തുവിട്ടിട്ടില്ല. എങ്കിലും കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളായിരിക്കും പ്രമേയമെന്ന് സൂചനയുണ്ട്. തന്‍റെ മനസില്‍ ചില സിനിമാ സങ്കല്‍പ്പങ്ങളുണ്ടെന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയാണ് സംവിധായികയുടെ കുപ്പായമണിയുന്നതെന്നും നന്ദിതാദാസ് പറയുന്നു.
കണ്ണകി, പുനരധിവാസം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് നന്ദിതാദാസ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| കഥ - "ഇവിടെ വാ അപ്പൂ", അവള്‍ ചോറുരുളയുമായി മോന്‍റെ പിന്നാലെ നടന്നു.
"അമ്മയ്ക്കെന്നെ പിടിക്കാന്‍ പറ്റൂല".... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| ആരോഗ്യ പ്രശ്നം - പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോല്‍ ആളുകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് പ്രശ്നത്തെ ശാരീരികമായി നേരിടാന്‍ സജ്ജമല്ലാത്തതുകൊണ്ടാണ്. ഊര്‍ജ്ജസ്വലമായ ഒരു ശരീരത്തിന് ഏത്... |
| |
|
|
|
|
|
|
|