|
| ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’ |
| ചൊവ്വ, 20 നവംബര്‍ 2007 ( 15:29 IST ) | |
മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്നു. ‘കസിന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറമാണ്. അടുത്ത വര്‍ഷം മോഹന്‍ലാലിന് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ കഥയോ മറ്റ് വിശദാംശങ്ങളോ പുറത്തു വിട്ടിട്ടില്ല.
ഏറെക്കാലം മുമ്പേ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കാനുള്ള ചര്‍ച്ചകള്‍ ലാല്‍ജോസ് തുടങ്ങിവച്ചതാണ്. എന്നാല്‍ പറ്റിയ കഥ ശരിയാവാതെ പോകുകയും മറ്റു ചില കാരണങ്ങള്‍ കൊണ്ടും അത് ഇതു വരെ സാധ്യമായില്ല. ഈറ്റ വെട്ടുന്ന തൊഴിലാളികളെക്കുറിച്ച് ഒരു ചിത്രം മോഹന്‍ലാലിനായി ലാല്‍ജോസ് ആലോചിക്കുന്നതായി കേട്ടിരുന്നു. എന്നാല്‍ പിന്നീട് അത് വേണ്ടെന്ന് വച്ചു.
ലാല്‍ ജോസിനു വേണ്ടി ‘അറബിക്കഥ’ എഴുതിയ തിരക്കഥാകൃത്താണ് ഇക്ബാല്‍ കുറ്റിപ്പുറം. സ്വപ്നക്കൂട്, ഫോര്‍ ദി പീപ്പിള്‍ എന്നീ സൂപ്പര്‍ ഹിറ്റുകളും ഇക്ബാലിന്‍റേതാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഹൃദയാഘാതത്തിന് ശേഷം ക്ലേശകരമായ ജോലികളില്‍ മുഴുകുന്നവര്‍ക്ക് വീണ്ടും ഹൃദയാഘാതം വരാനുള്ള... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| ലേഖനം - ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സ്റ്റീലിന് ഇത്രയേറെ... |
| |
|
|
|
|
|
|
|