|
| ഹൃത്വിക്കിന് വില്ലനാവണം |
| ബുധന്‍, 21 നവംബര്‍ 2007 ( 19:23 IST ) | |
വില്ലനായി അഭിനയിക്കാന്‍ ഹിന്ദി സൂപ്പര്‍ താരം ഹൃത്വിക് റോഷന് മോഹം. ആ മോഹം ഉടന്‍ സഫലമാകുമെന്ന സൂചനയും ഹൃത്വിക് നല്‍കുന്നു. ‘ക്രിഷ് 3‘യിലാണ് ഹൃത്വിക് വില്ലന്‍ വേഷത്തില്‍ അവതരിക്കുക. ഈ ചിത്രത്തില്‍ അദ്ദേഹം മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനുമായും വില്ലന്‍ വേഷത്തിലുമാണ് ഹൃത്വിക്കിന്‍റെ ഭാവമാറ്റങ്ങള്‍.
നായകനെതിരെ പദ്ധതികള്‍ തയ്യാറാക്കുന്ന വില്ലന്‍ റോളുകള്‍ തന്നെ ആവേശത്തിലാക്കാറുണ്ടെന്ന് ഹൃത്വിക് പറയുന്നു. ക്രിഷ് 3യെപ്പറ്റി ഹൃത്വിക് പറയുന്നുണ്ടെങ്കിലും ചിത്രത്തിന്‍റെ രചയിതാവും സംവിധായകനുമായ രാകേഷ് റോഷന്‍ ഇതെപ്പറ്റി ഒന്നും പരാമര്‍ശിച്ചിട്ടില്ല.
കോയി മില്‍ ഗയ, ക്രിഷ് എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചവയാണ്. അത്ഭുതകരമായ കഴിവുകളുള്ള കഥാപാത്രങ്ങളെയാണ് ഈ ചിത്രങ്ങളില്‍ ഹൃത്വിക് അവതരിപ്പിച്ചത്. എന്തായാലും ക്രിഷ് 3 ഈ രണ്ട് ചിത്രങ്ങളുടെയും മുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഹൃദയാഘാതത്തിന് ശേഷം ക്ലേശകരമായ ജോലികളില്‍ മുഴുകുന്നവര്‍ക്ക് വീണ്ടും ഹൃദയാഘാതം വരാനുള്ള... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| ലേഖനം - ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സ്റ്റീലിന് ഇത്രയേറെ... |
| |
|
|
|
|
|
|
|