|
| ദിലീപിന് രഞ്ജിത് ചിത്രം |
| തിങ്കള്‍, 10 ഡിസംബര്‍ 2007 ( 16:31 IST ) | |
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും സംവിധായകന്‍ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. റോക്ക് ന്‍ റോളിനു ശേഷം രഞ്ജിത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് നായകനാകുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
രഞ്ജിത്തിന്‍റെ ആദ്യകാല ചിത്രമായ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ പോലെ തീര്‍ത്തും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമായിരിക്കും ഇത്. ചന്ദ്രോത്സവം, പ്രജാപതി, കയ്യൊപ്പ്, റോക്ക് ന്‍ റോള്‍ എന്നീ ചിത്രങ്ങളുടെ വീഴ്ചയ്ക്ക് ശേഷം ഒരു ഹിറ്റ് അത്യാവശ്യമായിരിക്കുന്ന രഞ്ജിത് എല്ലാ വിധ കൊമേഴ്സ്യല്‍ ചേരുവകളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്.
മിഴിരണ്ടിലും എന്ന ചിത്രത്തില്‍ ആദ്യം ഗസ്റ്റ് കഥാപാത്രമാണ് ദിലീപിന് തീരുമാനിച്ചിരുന്നതെങ്കിലും ഒടുവില്‍ ആ റോള്‍ വലുതാക്കുകയായിരുന്നു. പുതിയ ചിത്രത്തിനായി ദിലീപ് നിറഞ്ഞു നില്‍ക്കുന്ന ഒരു കഥയാണ് രഞ്ജിത് ആലോചിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ.... |
| |
|
|
|
|
|
|
|