|
| രജനിക്ക് പിറന്നാള്‍ മധുരം |
| ബുധന്‍, 12 ഡിസംബര്‍ 2007 ( 14:35 IST ) | |
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പര്‍ സ്റ്റാറായ രജനീകാന്തിന് 57 വയസ് തികഞ്ഞു. ലോകമെമ്പാടുമുള്ള രജനി ആരാധകര്‍ താരത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. തമിഴ്നാട്ടിലെങ്ങും രജനിയുടെ കൂറ്റന്‍ കട്ടൌട്ടുകളും ബാനറുകളും പോസ്റ്ററുകളും നിറഞ്ഞിരിക്കുകയാണ്. പല ക്ഷേത്രങ്ങളിലും രജനിയുടെ പേരില്‍ ആരാധകര്‍ വഴിപാടുകള്‍ കഴിച്ചു. പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തി. രജനി ഫാന്‍സ് പ്രവര്‍ത്തകര്‍ പലവിധ സാമൂഹിക സേവനങ്ങളുമായി സജീവമായിരുന്നു.
കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രജനീകാന്ത് 30 വര്‍ഷം കൊണ്ട് തമിഴ്നാടിന്‍റെ സ്റ്റൈല്‍ മന്നനായി മാറി. തമിഴില്‍ മാത്രമല്ല മറ്റ് ഭാഷക്കാര്‍ക്കും രജനിയും അദ്ദേഹത്തിന്‍റെ സ്റ്റൈലുകളും പ്രിയങ്കരമായി. രജനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ശിവാജി എന്ന ചിത്രം ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും തരംഗമായി മാറിയത് ചരിത്രം.
ശിവാജി കഴിഞ്ഞപ്പോള്‍ മുതല്‍ രജനിയുടെ അടുത്ത ചിത്രം ഏതായിരിക്കും എന്നതിനെ പറ്റി അഭ്യൂഹങ്ങള്‍ പരന്നുകൊണ്ടിരിക്കുകയാണ്. മണിരത്നം ചിത്രമായിരിക്കുമെന്നും അതല്ല എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമെന്നുമൊക്കെ വാര്‍ത്തകള്‍ പുറത്തുവരുന്നു. അടുത്ത ചിത്രത്തിനായി നൂറുകണക്കിന് കഥകള്‍ കേട്ടുകൊണ്ടിരിക്കുകയാണ് രജനി എന്നാണറിയുന്നത്. എന്തായാലും ഉടന്‍ തന്നെ രജനി അടുത്ത ചിത്രത്തെക്കുറിച്ചുള്ള തീരുമാനമെടുക്കും. അന്നു മുതല്‍ ആ സിനിമ വരുന്നതിനായി ലോകം കാത്തിരിപ്പ് തുടങ്ങുകയും ചെയ്യും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ.... |
| |
|
|
|
|
|
|
|