യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
രായമാണിക്യം ഇനി മാട്ടുക്കാരവേലന്‍
15 ഡിസംബര്‍ 2007   ( 15:42 IST )
മലയാളത്തില്‍ നിന്ന് പുറപ്പെട്ട് പോയിട്ടുള്ള നടിമാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിന് പുറത്ത് ചെലവാകുന്ന താരസാന്നിധ്യമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റുകളില്‍ മിക്കവയും മൊഴിമാറ്റി യപ്പോള്‍ ഹിറ്റുകളായിരുന്നു. മമ്മൂട്ടിയെ വച്ച് ഭദ്രനെടുത്ത അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമ, ആന്ധ്രയില്‍ വന്‍ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ സിബി‌ഐ ഡയറിക്കുറിപ്പ് കാണാത്ത തമിഴ് പ്രേക്ഷകരില്ല തന്നെ. വടക്കന്‍ വീരഗാഥയാവട്ടെ മൊഴിമാറ്റാതെ തന്നെ അയല്‍ സംസ്ഥാനങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ മൊഴിമാറ്റ സിനിമാ പട്ടികയിലേക്കിതാ ഒരെണ്ണം കൂടി. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ രാജമാണിക്യമാണ് അടുത്തവര്‍ഷമാദ്യം തമിഴ് സംസാരിക്കാന്‍ ഒരുങ്ങുന്നത്. മാട്ടുക്കാര വേലന്‍ എന്ന പേരിലാണ് ഈ സിനിമ പുറത്തിറങ്ങുക.

തനി തിരോന്തരം ഭാഷയാണ് രാജമാണിക്യത്തിന്‍റെ പ്രത്യേകത. മൊഴിമാറ്റുമ്പോള്‍ ഡയലോഗുകളിലെ സരസഭാവം ചോര്‍ന്നുപോവാത്ത തരത്തിലാണ് മാട്ടുക്കാര വേലനിലെ ഡബ്ബിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മൊഴിമാറ്റുന്ന സിനിമകള്‍ക്കെല്ലാം സ്വന്തം ശബ്ദം തന്നെ നല്‍കണമെന്ന കാര്യത്തില്‍ നിഷ്കര്‍ഷ കാണിക്കുന്ന താരമാണ് മമ്മൂട്ടി. ഈ സിനിമയിലും രായമാണിക്യത്തിന് തന്‍റെ ശബ്ദം കൊണ്ട് ജീവന്‍ പകരാനാണ് മമ്മൂട്ടി തീരുമാനിച്ചിരിക്കുന്നത് എന്നറിയുന്നു.

ഈ മൊഴിമാറ്റ ചിത്രത്തിന് തിരഞ്ഞെടുത്തിരിക്കുന്ന മാട്ടുക്കാര വേലന്‍ എന്ന പേരിന് ഒരു പ്രത്യേകതയുണ്ട്. തമിഴ് സിനിമയുടെ സുവര്‍ണ്ണകാലത്ത് പുറത്തിറങ്ങിയ ഒരു സൂപ്പര്‍ ഹിറ്റിന്‍റെ പേരാണത്. മണ്‍‌മറഞ്ഞ തലൈവര്‍, എംജി‌ആര്‍ അഭിനയിച്ച് വന്‍ ഹിറ്റാക്കിയ സിനിമയാണ് മാട്ടുക്കാര വേലന്‍. മമ്മൂട്ടിയുടെ സ്റ്റാര്‍ വാല്യുവും എം‌ജി‌ആര്‍ സിനിമയുടെ പേരും മലയാളിയുടെ രായമാണിക്യത്തെ തമിഴ്‌നാട്ടിലും ഹിറ്റാക്കും എന്ന് പ്രതീക്ഷിക്കാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സിനിമയുടെ കരുത്ത്‌ സത്യാത്മകത
ബഹുസ്വരതയുടെ ആഴങ്ങള്‍ തേടിയ പകലിരവുകള്‍
ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
റിപ്പോര്‍ട്ടിങ്ങ് നിലവാരം താഴ്ന്നു
ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങുന്നു
റോബിന്‍‌ഹുഡില്‍ പൃഥ്വിരാജ്
ആരോഗ്യം
വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപിന് രഞ്ജിത് ചിത്രം
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും വീണ്ടും...
താല്‍‌‌പര്യം നാടകത്തോട്: മുരളി
രജനിക്ക് പിറന്നാള്‍ മധുരം
സാഹിത്യം
കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace