യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു
ബുധന്‍, 19 ഡിസംബര്‍ 2007   ( 14:43 IST )
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കുന്നു. ലാല്‍ ജോസിന്‍റെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്നത്. കസിന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നായകനല്ലെങ്കിലും ലാലിനൊപ്പം പ്രാധാന്യമുള്ള വേഷത്തിലാണ് പൃഥ്വി പ്രത്യക്ഷപ്പെടുക.

മോഹന്‍ലാലിന് ഏറെ പ്രിയപ്പെട്ട കസിന്‍റെ വേഷത്തിലാണ് പൃഥ്വി അഭിനയിക്കുകയെന്ന് അറിയുന്നു. അപ്പോള്‍ ടൈറ്റില്‍ കഥാപാത്രം എന്ന് വേണമെങ്കില്‍ പറയാം. മികച്ച കഥാപാത്രമാണെങ്കില്‍ നായകനാണോ അല്ലയോ എന്നത് ഒരു പ്രശ്നമേയല്ലെന്ന് പൃഥ്വിരാജ് പലതവണ പറഞ്ഞിട്ടുള്ളതാണ്. ആ വാക്കുകള്‍ സത്യമാണ് എന്ന് മോഹന്‍ലാലിനൊപ്പമുള്ള ഈ വേഷം തെളിയിക്കുന്നു.

മോഹന്‍ലാല്‍ ലാല്‍ജോസിന്‍റെ സിനിമയില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. ലാല്‍ജോസിന്‍റെ രണ്ടു ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. ക്ലാസ്‌മേറ്റ്സ് എന്ന ചിത്രം മെഗാഹിറ്റായിരുന്നു. അച്ഛനുറങ്ങാത്ത വീട്ടില്‍ അതിഥിതാരമായാണ് പൃഥ്വി അഭിനയിച്ചതെങ്കിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ലാല്‍ജോസിന്‍റെ ‘കസിന്‍’, താരങ്ങളുടെ സാന്നിധ്യം കൊണ്ട് ഇപ്പൊഴേ മെഗാഹിറ്റ് പ്രതീക്ഷകളുടെ ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വൂമറുടെ മരണം വെള്ളിത്തിരയില്‍
സിദ്ദിഖ് ചിത്രത്തില്‍ ദിലീപ് നായകന്‍
ഒന്നാമതാവാന്‍ നോവല്‍ ഗാനങ്ങള്‍
ബല്‍‌റാമും താരാദാസും തെലുങ്കില്‍
തളത്തില്‍ ദിനേശന്‍ തമിഴില്‍!
രായമാണിക്യം ഇനി മാട്ടുക്കാരവേലന്‍
ആരോഗ്യം
വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപിന് രഞ്ജിത് ചിത്രം
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും വീണ്ടും...
താല്‍‌‌പര്യം നാടകത്തോട്: മുരളി
രജനിക്ക് പിറന്നാള്‍ മധുരം
സാഹിത്യം
കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace