|
| മോഹന്‍ലാല്‍ മാടമ്പിയാകുന്നു |
| വ്യാഴം, 27 ഡിസംബര്‍ 2007 ( 12:55 IST ) | |
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അയാളുടെ ധനതത്വശാസ്ത്രത്തില്‍ പ്രോമിസറി നോട്ടുകളോ ചെക്കുകളോ ഇല്ല. വാക്കിന്‍റെ ബലത്തില്‍ ആര്‍ക്കും പണം കൊടുക്കും. കൊടുക്കുന്ന പണം പലിശ സഹിതം തിരിച്ചു വാങ്ങുകയും ചെയ്യും, അത് ആരുടെ പക്കല്‍ നിന്നായാലും.
ഇത് പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണപിള്ള. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പുതിയ കഥാപാത്രം. ചിത്രത്തിന് പേര് മാടമ്പി. സ്മാര്‍ട്ട് സിറ്റിക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണീത്. കാവ്യാ മാധവന്‍ ഈ ചിത്രത്തിലൂടെ മോഹന്‍ലാലിന്‍റെ നായികയാവുന്നു എന്നതാണ് ഒരു പ്രത്യേകത.
മധ്യതിരുവിതാംകൂറിലെ ഒരു മലയോരഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് മാടമ്പിയുടെ കഥ വികസിക്കുന്നത്. ജയസൂര്യ മാടമ്പിയില്‍ മോഹന്‍ലാലിന്‍റെ സഹോദരനായ രാമകൃഷ്ണപിള്ളയെ അവതരിപ്പിക്കുന്നു. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് മാടമ്പിയുടെ രചനയും നിര്‍വഹിക്കുന്നത്.
സൂര്യ സിനിമയുടെ ബാനറില്‍ ബി സി ജോഷിയാണ് നിര്‍മ്മാണം. ശ്രീനിവാസന്‍, സിദ്ദിഖ്, ജഗതി തുടങ്ങിയവരും മാടമ്പിയെ സമ്പന്നമാക്കാനെത്തുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ... |
| |
|
|
|
|
|
|
|