|
| ‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും |
| വെള്ളി, 28 ഡിസംബര്‍ 2007 ( 17:32 IST ) | |
മലയാളത്തില്‍ ട്വന്‍റി20 എന്ന ചിത്രം ചരിത്രത്തില്‍ ഇടം പിടിക്കുന്ന രീതിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നിലവിലുള്ള സൂപ്പര്‍താരങ്ങളെല്ലാം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ജോഷി സംവിധാനം ചെയ്യുന്നു. താര സംഘടനയായ അമ്മയ്ക്കു വേണ്ടി ദിലീപാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ട്വന്‍റി20 ക്രിക്കറ്റ്, യുവജനങ്ങളില്‍ ഉണര്‍ത്തിയ ഹരം ഈ സിനിമയ്ക്കും ഗുണമാകട്ടെ എന്നു കരുതിയാണ് ജോഷിയും ദിലീപും ചിത്രത്തിന് ‘ട്വന്‍റി20’ എന്ന് പേരിട്ടത്. എന്നാല്‍ ഇതേ പേരില്‍ പ്രിയദര്‍ശന്‍ ഒരു ചിത്രവുമായി വരുന്നു എന്നതാണ് പുതിയ വാര്‍ത്ത.
ഹിന്ദിയിലാണ് പ്രിയദര്‍ശന്‍ ട്വന്‍റി20 ഒരുക്കുന്നത്. മലയാളത്തിലെ സൂപ്പര്‍താര സംഗമ ചിത്രവുമായി ഒരു ബന്ധവും പ്രിയന്‍ ചിത്രത്തിനില്ല എന്നതാണ് വസ്തുത. പേരു മാത്രമേ ഒരു പോലെയുള്ളൂ. ‘ചെന്നൈ 600028’ എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമാണ് പ്രിയദര്‍ശന്‍ ട്വന്‍റി20 എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്.
ഒരു വര്‍ഷം മുന്‍പ് ഈ പേര് പ്രിയദര്‍ശന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും ഒരേ പേരില്‍ സിനിമകള്‍ വരുന്നത് രണ്ട് ഭാഷകളിലായതിനാല്‍ പേര് മാറ്റേണ്ട കാര്യമില്ല. നാട്ടിന്‍പുറത്തെ ക്രിക്കറ്റ് ടീമുകളുടെ കഥയാണ് ചെന്നൈ 600028 എന്ന സിനിമയുടെ പ്രമേയം. ഇത് ഹിന്ദിയിലാക്കുമ്പോള്‍ അമീര്‍ഖാന്‍റെ ‘ലഗാ’നെ അനുസ്മരിപ്പിക്കാതെ നോക്കലാണ് പ്രിയദര്‍ശന്‍ തരണം ചെയ്യേണ്ട ഏറ്റവും വലിയ വെല്ലുവിളി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ... |
| |
|
|
|
|
|
|
|