യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഷാഫിയാണ് താരം
- റിഷി സര്‍ക്കാര്‍
തിങ്കള്‍, 31 ഡിസംബര്‍ 2007   ( 18:10 IST )
2007ല്‍ മലയാള സിനിമ പിടിച്ചു നില്‍ക്കാനാകാതെ ബുദ്ധിമുട്ടുമ്പോള്‍ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ നല്‍കി ഒരു സംവിധായകന്‍ ചിരിക്കുകയാണ്. അതെ, ആകെയുള്ള അഞ്ചു സൂപ്പര്‍ ഹിറ്റുകളില്‍ രണ്ടെണ്ണവും സംവിധാനം ചെയ്തത് ഷാഫിയാണ്. മായാവി, ചോക്ലേറ്റ് എന്നിവയുമായി ഈ ഹിറ്റ്മേക്കര്‍ മലയാള സിനിമയില്‍ തന്‍റേതായ സ്ഥാനം നേടിയിരിക്കുന്നു.

ഈ വിജയത്തിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും അടിസ്ഥാനപരമായി തിരക്കഥയില്‍ കാട്ടിയ ശ്രദ്ധയാണ് ഷാഫിയെ നമ്പര്‍ വണ്‍ സ്ഥാനത്തെത്തിക്കുന്നത്. ഏറെ സമയമെടുത്ത് മനോഹരമായി തയ്യാറാക്കിയ തിരക്കഥ, അടുക്കും ചിട്ടയോടും കൂടി ഭംഗിയായി ചിത്രീകരിക്കുകയാണ് ഷാഫി ചെയ്തത്. ചോക്ലേറ്റിലും മായാവിയിലും, ഓരോ നിമിഷത്തിലും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കാന്‍ ഷാഫി ശ്രദ്ധിച്ചിരുന്നതായി കാണാം.

മായാവി എന്ന സൂപ്പര്‍ ഹിറ്റിന് തിരക്കഥയൊരുക്കിയ റാഫി മെക്കാര്‍ട്ടിന്‍ ‘ഹലോ’ എന്ന ചിത്രം സൂപ്പര്‍ ഹിറ്റാക്കി സംവിധാനത്തിലും തങ്ങള്‍ തന്നെ മുന്നില്‍ എന്നു പ്രഖ്യാപിച്ചു. മോഹന്‍ലാലിന്‍റെ ഈ സിനിമ ചിരിയുടെ പൂരമാണ് തിയേറ്ററില്‍ സൃഷ്ടിച്ചത്. വര്‍ഷാന്ത്യത്തില്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ദിലീപ് ചിത്രമായ റോമിയോയുടെ തിരക്കഥയും ഈ ഇരട്ടകളുടേതാണ്.

സത്യന്‍ അന്തിക്കാട് തന്‍റെ മാജിക് ഈ വര്‍ഷവും തുടര്‍ന്നു. വര്‍ഷത്തില്‍ ഒരു ചിത്രമൊരുക്കുകയും അത് സൂപ്പര്‍ ഹിറ്റാക്കുകയും ചെയ്യുന്ന പതിവ് ഇത്തവണ ‘വിനോദയാത്ര’ എന്ന പേരിലാണെത്തിയത്. ദിലീപ് നായകനായ ഈ സിനിമ പ്രേക്ഷകരെ നന്നേ രസിപ്പിച്ചു. ഇതിന്‍റെ തിരക്കഥയും സത്യനായിരുന്നു. ദിലീപ് - മീരജാസ്മിന്‍ കെമിസ്ട്രിയും ഇളയരാജയുടെ സംഗീതവും നര്‍മ്മരസപ്രധാനമായ രംഗങ്ങളുമാണ് വിനോദയാത്രയെ സൂപ്പര്‍ഹിറ്റാക്കിയത്.

കഴിഞ്ഞ വര്‍ഷം ക്ലാസ്മേറ്റ്സ് എന്ന മെഗാഹിറ്റൊരുക്കിയ ലാല്‍ജോസ് ഇത്തവണ അറബിക്കഥ എന്ന വ്യത്യസ്ത ചിത്രമാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. ശ്രീനിവാസന്‍ നായകനായ ഈ ചിത്രത്തില്‍ ചൈനയില്‍ നിന്നുള്ള ചാങ്‌ഷുമിനായിരുന്നു നായിക. മികച്ച ഗാനങ്ങളും അവയുടെ അതിമനോഹരമായ ചിത്രീകരണവും. ശ്രീനിവാസന്‍റെ ‘ക്യൂബ മുകുന്ദന്‍‘ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കെ മധു ഇത്തവണ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ഹിറ്റ് ചിത്രമൊരുക്കി. രാജമാണിക്യത്തിലൂടെ വന്‍ പ്രതീക്ഷയുണര്‍ത്തിയ അന്‍‌വര്‍ റഷീദ് ഛോട്ടാ മുംബൈ എന്ന ഹിറ്റ് മോഹന്‍ലാലിന് സമ്മാനിച്ചു.


(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
സൂപ്പര്‍ ഹിറ്റുകള്‍ അഞ്ചെണ്ണം മാത്രം
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
മ്യൂസിക്കല്‍ ത്രില്ലറില്‍ മമ്മൂട്ടി
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
പത്മപ്രിയയ്ക്ക് മൃഗം നേട്ടമായി
ഷങ്കറിന്‍റെ റോബോയില്‍ അജിത്
ആരോഗ്യം
വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
തളത്തില്‍ ദിനേശന്‍ തമിഴില്‍!
തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? സംശയരോഗിയായ ആ ഭര്‍ത്താവി നെ ആരാണ് മറക്കുക?...
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു
രായമാണിക്യം ഇനി മാട്ടുക്കാരവേലന്‍
സാഹിത്യം
കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace