|
| പ്രിയനും ലാലും എം ടിയും |
| 17 ജനുവരി 2008 ( 12:53 IST ) | |
പ്രിയദര്‍ശനെന്നും മോഹന്‍ലാലെന്നും ഒരുമിച്ച് വായിച്ചാലെ മലയാളിയ്ക്ക് ചിരിവരും ഓര്‍ത്തുവയ്ക്കാനും ഓര്‍ത്തോര്‍ത്ത് ചിരിയ്ക്കാനും ഒട്ടേറെ വകനല്‍കിയ ഇവരുടെ കുട്ടുക്കെട്ട് ഒരുമിയ്കുന്നുവെന്ന വാര്‍ത്ത പക്ഷെ ചിരിക്കാനുള്ള വക നല്‍കുന്നില്ല. കാരണം ഇരുവര്‍ക്കും ശേഷം ഒരു പേരു കൂടിയുണ്ട്. എം ടി വാസുദേവന്‍ നായര്‍.
ഒരു സൂപ്പര്‍ഹിറ്റ് സിനിമയ്ക്കുള്ള ചേരുവകള്‍ ഇപ്പോഴെ ആയെന്ന് സ്വപ്നം കാണാന്‍ വരട്ടെ. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എം ടിയാണെന്നതിനാല്‍ ചിരിക്കാന്‍ തയ്യാറായി മാത്രം തിയേറ്ററില്‍ കയറേണ്ടെന്ന് സാരം. പഴശ്ശിരാജയുടെ ജോലികള്‍ പൂര്‍ത്തിയാക്കശേഷമായിരിക്കും എം ടി പ്രിയനു വേണ്ടി എഴുതാനിരിക്കുന്നത്.
മലയാളത്തില്‍ ഇനി കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്യില്ലെന്ന് പ്രിയദര്‍ശന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ചിരിക്കാന്‍ മാത്രമായി തിയേറ്ററിലെത്തുന്ന പ്രക്ഷകര്‍ നിരാശരാവേണ്ടി വരും. പ്രകാശ്‌രാജിനെ നായകനാക്കി കാഞ്ചീപുരമെന്ന ചിത്രം സംവിധാനം ചെയ്ത പ്രിയദര്‍ശന്‍ മലയാളത്തിലെ ഹിറ്റ് ചിത്രമായ ഇഷ്ടത്തിന്‍റെ ഹിന്ദി റീമേക്ക് ഒരുക്കുകയാണിപ്പോള്‍. ഇത് പൂര്‍ത്തിയാക്കിയതിനു ശേഷമെ മലയാള ചിത്രത്തിന്‍റെ പണിപ്പുരയിലേയ്ക്ക് കാക്കുകയുള്ളു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - അണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യത കൂടുതലുള്ളത് ഹസ്തദാനം നടത്തുമ്പോഴാണെന്നാണ് ഈ......... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - ഗേറ്റിന് പുറത്ത് ഒരു വണ്ടി വന്ന് നില്‍ക്കുന്നതിന്‍റെ ശബ്ദം കേട്ടു. എന്തു ചെയ്യ ണമെന്നറിയാതെ ഫോണിലേക്ക് നോക്കി.... |
| |
|
|
|
|
|
|
|