|
| സൂപ്പര്‍ ബ്ലേഡുകാര്‍ |
| 23 ജനുവരി 2008 ( 08:25 IST ) | |
ഒരാള്‍ വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. പേര് പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണപിള്ള. മറ്റൊരാള്‍ അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്ത തനി മാര്‍വാഡി ബ്ലേഡുകാരന്‍. പേര് ഗില്ലറ്റ് പുരുഷോത്തമന്‍. പറഞ്ഞു വരുന്നത് നമ്മുടെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും കാര്യമാണ്.
സ്മാര്‍ട്ട് സിറ്റിയ്ക്കുശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ‘മാടമ്പി‘ യിലാണ് മോഹന്‍ലാല്‍ ഗോപാലകൃഷ്ണപിള്ള എന്ന മാതൃക പലിശക്കാരനാകുന്നത്. അലിഭായിക്കുശേഷം ടി എ ഷാഹിദ് തിരക്കഥയെഴുതി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കണ്ണില്‍ ചോരയില്ലാത്ത ഗില്ലറ്റ് പുരുഷോത്തമനെന്ന ബ്ലേഡുകാരനെ അവതരിപ്പിക്കുന്നത്.
മുഴുസമയ കള്ളുകുടിയനായ തീപ്പെട്ടിചന്ദ്രനെന്ന കഥാപാത്രമാണ് പദ്മകുമാര്‍ ആദ്യം സിനിമയാക്കാനിരുന്നത്. ടി എ റസാഖായിരുന്നു തിരക്കഥാകൃത്ത്. എന്നാല്‍ ഇതിന്‍റെ ആലോചനവേളയിലാണ് മോഹന്‍ലാലിനെ കള്ളുകുടിപ്പിച്ച് ഹലോയിലൂടെ റാഫിമെക്കാര്‍ട്ടിന്‍ വിജയം കൊയ്തത്. പിന്നീട് പുതിയ കഥയുമായി ടി എ ഷാഹിദ് വന്നു. അപ്പോഴതാ മോഹന്‍ലാലും പലിശക്കാരനാകുന്നു. പദ്മകുമാര്‍ വീണ്ടും കഥ മാറ്റുമൊ?
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - അണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യത കൂടുതലുള്ളത് ഹസ്തദാനം നടത്തുമ്പോഴാണെന്നാണ് ഈ......... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - ഗേറ്റിന് പുറത്ത് ഒരു വണ്ടി വന്ന് നില്‍ക്കുന്നതിന്‍റെ ശബ്ദം കേട്ടു. എന്തു ചെയ്യ ണമെന്നറിയാതെ ഫോണിലേക്ക് നോക്കി.... |
| |
|
|
|
|
|
|
|