|
| രഞ്ജന്‍റെ ചിത്രത്തില്‍ മമ്മൂട്ടി |
| വ്യാഴം, 24 ജനുവരി 2008 ( 11:36 IST ) | |
ഫോട്ടോഗ്രാഫറിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. പാര്‍വതി മില്‍ട്ടണാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. ഫോട്ടോഗ്രാഫറിനേറ്റ കനത്ത പരാജയത്തിനു ശേഷം സിനിമാ രംഗത്തു നിന്ന് മാറി നിന്ന രഞ്ജന്‍ ഈ സിനിമയിലൂടെ ഒരു ഉയിര്‍ത്തെഴുന്നേല്പിന് ശ്രമിക്കുകയാണ്.
ഫോട്ടോഗ്രാഫര്‍ സംവിധാനം ചെയ്യുന്നതിന് മുന്‍പ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു രഞ്ജന്‍ പ്രമോദ്. രണ്ടാം ഭാവം, മീശ മാധവന്‍, മനസ്സിനക്കരെ, അച്ചുവിന്‍റെ അമ്മ, നരന്‍ എന്നീ തിരക്കഥകളിലൂടെ വാണിജ്യ സിനിമയുടെ ശക്തനായ വക്താവായി രഞ്ജന്‍ മാറിയിരുന്നു. തിരക്കഥകള്‍ തുടര്‍ച്ചയായി വിജയം കണ്ടപ്പോഴാണ് മോഹന്‍ലാലിനെ നായകനാക്കി ഫോട്ടോഗ്രാഫര്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ രഞ്ജന്‍ തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം രഞ്ജന് തിരിച്ചടിയായി. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിരുന്നു ഫോട്ടോഗ്രാഫര്‍.
ഫോട്ടോഗ്രാഫറിന്‍റെ പരാജയത്തെ തുടര്‍ന്ന് തിരക്കഥാകൃത്തുക്കള്‍ വേണ്ടത്ര പരിചയം ലഭിക്കാതെ സംവിധായകരാകുന്നതിനെതിരെ മോഹന്‍ലാല്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇത് രഞ്ജനെതിരെയായിരുന്നു എന്ന് വ്യക്തം. എന്തായാലും അതിനു ശേഷം സിനിമാ ലോകത്തു നിന്ന് മാറി നിന്ന രഞ്ജന്‍ പ്രമോദ് അതിശക്തമായ ഒരു സിനിമയുമായി മടങ്ങി വരികയാണ്. തന്‍റെ പുതിയ ചിത്രം തികച്ചും ഒരു വാണിജ്യ സിനിമയായിരിക്കുമെന്ന് രഞ്ജന്‍ പറയുന്നു. പാര്‍വതി മില്‍ട്ടന്‍ മമ്മൂട്ടിയുടെ നായികയായി ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - അണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യത കൂടുതലുള്ളത് ഹസ്തദാനം നടത്തുമ്പോഴാണെന്നാണ് ഈ......... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - ഗേറ്റിന് പുറത്ത് ഒരു വണ്ടി വന്ന് നില്‍ക്കുന്നതിന്‍റെ ശബ്ദം കേട്ടു. എന്തു ചെയ്യ ണമെന്നറിയാതെ ഫോണിലേക്ക് നോക്കി.... |
| |
|
|
|
|
|
|
|