യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വന്ദേമാതരത്തില്‍ ബിഗ്ബിയും?
ശനി, 2 ഫെബ്രുവരി 2008   ( 12:12 IST )
വിനയന്‍ യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നതായുള്ള വാര്‍ത്ത കുറച്ചു നാള്‍ മുന്‍പാണ് പ്രചരിച്ചത്. അതിന്‍റെ ചര്‍ച്ചകളും പല ഘട്ടങ്ങളിലായി നടന്നതാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു പ്രൊജക്ടിനെപ്പറ്റി അധികമൊന്നും കേള്‍ക്കുന്നില്ല. ബിഗ്ബിയെ മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ചതിന്‍റെ ക്രെഡിറ്റ് വിനയന് ലഭിക്കും എന്നൊക്കെ സിനിമാലോകം പ്രതീക്ഷിച്ചതാണ്. മലയാളത്തില്‍ നിന്നും ഹിന്ദിയിലെത്തി അവിടെ വെന്നിക്കൊടി പാറിച്ച പ്രിയദര്‍ശനു പോലും അങ്ങനെയൊരു നേട്ടമുണ്ടാക്കാന്‍ കഴിയാതെയിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

എന്നാല്‍ വിനയനെ മറി കടന്ന് അരവിന്ദ് എന്ന പുതുമുഖ സംവിധായകന്‍ ഇപ്പോള്‍ ആ ക്രെഡിറ്റ് സ്വന്തമാക്കാനൊരുങ്ങുകയാണ്. അരവിന്ദ് സംവിധാനം ചെയ്യുന്ന വന്ദേമാതരം എന്ന സിനിമയില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെടുക. ബിഗ്ബിയും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വന്ദേമാതരത്തിന് ബച്ചന്‍ ഡേറ്റ് നല്‍കുമെന്നാണ് നിര്‍മ്മാതാവ് ഹെന്‍‌റി പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിയും അര്‍ജ്ജുനുമാണ് വന്ദേമാതരത്തിലെ നായകന്‍‌മാര്‍. നായിക സ്നേഹ. അറുവടൈ എന്ന പേരില്‍ തമിഴിലും ഈ സിനിമ നിര്‍മ്മിക്കുന്നുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
‘കാള‘ വീണ്ടും എഡിറ്റ് ചെയ്തു
റോബോട്ട് ‘യന്ത്ര’യാകുന്നു
ആവേശമുണര്‍ത്തി കോളജ് കുമാരന്‍
അഗ്നിത്തിരയുമായ് രൌദ്രമെത്തി
ശ്രീനി വീണ്ടും കഥ പറയുമ്പോള്‍
ഇടികൂടാന്‍ താരത്തിന്‍റെ സഹായം
ജ്യോതിഷം
വാസ്തു - താമസം നഗരത്തിലേക്ക് മാറുമ്പോള്‍ വീട് വയ്ക്കുക എന്ന ആശയത്തിനും മാറ്റം വരുന്നു. വീട് എന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
രഞ്ജന്‍റെ ചിത്രത്തില്‍ മമ്മൂട്ടി
ഫോട്ടോഗ്രാഫറിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ...
സൂപ്പര്‍ ബ്ലേഡുകാര്‍
പ്രിയനും ലാലും എം ടിയും
സാഹിത്യം
കഥ - ഗേറ്റിന് പുറത്ത് ഒരു വണ്ടി വന്ന് നില്‍‌ക്കുന്നതിന്‍റെ ശബ്ദം കേട്ടു. എന്തു ചെയ്യ ണമെന്നറിയാതെ ഫോണിലേക്ക് നോക്കി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace