|
| ഗ്രാമിയില്‍ എമി ആധിപത്യം |
| ലൊസാഞ്ചല്‍സ്(ഏജന്‍സി), 11 ഫെബ്രുവരി 2008 ( 17:08 IST ) | |
സംഗീത അവാര്‍ഡുകളിലെ ഓസ്കാറായ അന്‍പതാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഗാനം, പുതുമുഖ ഗായിക, സോങ്ങ് ഓഫ് ദ് ഇയര്‍, റെക്കോഡ് ഓഫ് ദി ഇയര്‍, തുടങ്ങിയ നാല് അവാര്‍ഡുകള്‍ നേടി എമി വൈന്‍ ഹൗസാണ് ഗ്രാമിയിലെ താരമായത്. എമിയുടെ ആത്മകഥാംശമുള്ള 'റിഹാബ് എന്ന ഗാനവും ആല്‍ബമായ 'ബാക് ടു ബ്ലാക്കുമാണ് ഗ്രാമിയില്‍ നിറഞ്ഞു നിന്നത്. 1986ന് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷുകാരിയ്ക്ക് മികച്ച പുതുമുഖ ഗായികയ്ക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്.
ജാസ് പിയാനോ വിദ്വാനായ ഹെര്‍ബി ഹാന്‍കോകിന്‍റെ ആല്‍ബമായ 'റിവര്‍: ദ് ജോനി ലെറ്റേഴ്സ് എന്ന ആല്‍ബത്തിനാണ് ഗ്രാമി അവാര്‍ഡുകളിലെ ഗ്ലാമര്‍ അവാര്‍ഡായ ആല്‍ബം ഓഫ് ദി ഇയര്‍ പുരസ്കാരം. 43 വര്‍ഷത്തിന് ശേഷമാണ് ഒരു ജാസ് വിദഗ്ധന്‍ ഈ പുരസ്കാരം നേടുന്നത്.
ഗ്രാമിയുടെ ചരിത്രത്തില്‍ ജാസ് ആല്‍ബത്തിന് ഈ പുരസ്കാരം ലഭിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. "അസാധ്യമായത് സാധ്യമാക്കാനാവുമെന്നതാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നതെന്ന് അവാര്‍ഡ് വേദിയില്‍ ഹാന്‍കോക്ക് അഭിപ്രായപ്പെട്ടു.
റാപ്പ് സോങ്ങിനും റാപ്പ് ആല്‍ബത്തിനുമുള്ള അവാര്‍ഡുകള്‍ ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ കനിയെ വെസ്റ്റ് നേടിയപ്പോള്‍ റോക്ക് ഗാനത്തിന്‍റേതുള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ ബ്രൂസ് സ്പ്രിങ്സ്റ്റീന്‍ സ്വന്തമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|