|
| കാര്‍ത്തിക സൂപ്പര്‍സ്റ്റാറിന്‍റെ നായിക |
| ചൊവ്വ, 12 ഫെബ്രുവരി 2008 ( 13:17 IST ) | |
കുഞ്ഞനുജത്തിയുടെ വേഷങ്ങളില്‍ അഭിനയിച്ച് സിനിമയില്‍ ചുവടുറപ്പിച്ച കാര്‍ത്തിക ഇപ്പോള്‍ സൂപ്പര്‍താരങ്ങളുടെ നായികയായി വിലസുകയാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും കാര്‍ത്തിക ‘പെരിയ’താരങ്ങളുടെ നായികയാണ്. താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ‘ട്വന്‍റി20’യില്‍ സുരേഷ്ഗോപിയുടെ നായികയാണ് കാര്‍ത്തിക.
സുരേഷ്ഗോപി തന്‍റെ മാസ്റ്റര്‍പീസായ പൊലീസ് വേഷത്തിലാണ് ട്വന്‍റി20യില്‍ പ്രത്യക്ഷപ്പെടുക. സുരേഷ്ഗോപിയുടെ ഭാര്യയായ ആലീസ് എന്ന കഥാപാത്രത്തെയാണ് കാര്‍ത്തിക ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജന്‍മം, ബ്ലാക്ക് ക്യാറ്റ് തുടങ്ങിയ സിനിമകളിലും സുരേഷ്ഗോപിയുടെ നായികയായിരുന്നു കാര്‍ത്തിക. ജന്‍മം ഇതുവരെ റിലീസായിട്ടില്ല.
തമിഴില്‍ സുപ്രീം സ്റ്റാര്‍ ശരത്കുമാറിന്‍റെ നായികയായി ‘നംനാട്’ എന്ന ചിത്രത്തിലായിരുന്നു കാര്‍ത്തിക അഭിനയിച്ചത്. ലയണ്‍ എന്ന ദിലീപ് ചിത്രത്തിന്‍റെ റീമേക്കായിരുന്നു നംനാട്. ലയണില്‍ ദിലീപിന്‍റെ അനുജത്തിയായി കാര്‍ത്തിക അഭിനയിച്ചിരുന്നു. ഒട്ടേറെ മികച്ച അവസരങ്ങള്‍ ഇപ്പോള്‍ കാര്‍ത്തികയെ തേടി എത്തുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ജിഷ്ണു നായകനാവുന്ന ‘ഞാന്‍‘ എന്ന സിനിമയിലെ നായികയും കാര്‍ത്തികയാണ്. ‘കോട്ടി’ എന്നൊരു തമിഴ് ചിത്രത്തിലും കാര്‍ത്തിക നായികയായി അഭിനയിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|