യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ജോധാ അക്ബറിന് ദൈര്‍ഘ്യമേറെ
ചൊവ്വ, 12 ഫെബ്രുവരി 2008   ( 14:40 IST )
സിനിമാ പ്രേമികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ‘ജോധാ അക്ബര്‍’ എന്ന ഹിന്ദി ചിത്രം ഈ മാസം 15ന് റിലീസ് ചെയ്യും. വാലന്‍റൈന്‍ ആഘോഷങ്ങള്‍ക്കിടയിലാണ് ഈ പ്രണയ ചിത്രത്തിന്‍റെ കടന്നുവരവ് എന്നത് ശ്രദ്ധേയമാണ്. മൂന്നു മണിക്കൂര്‍ 20 മിനുട്ടാണ് ജോധാ അക്ബറിന്‍റെ ദൈര്‍ഘ്യം. ഹൃത്വിക് റോഷനും ഐശ്വര്യാ റായ് ബച്ചനുമാണ് ഇതിലെ പ്രണയ ജോഡികള്‍.

അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്‍റെ മുന്‍ ചിത്രങ്ങളെപ്പോലെ തന്നെ ദൈര്‍ഘത്തിന്‍റെ കാര്യത്തില്‍ മുന്നിലാണ്. ലഗാന്‍, സ്വദേശ് എന്നീ സിനിമകളും ഏറെ ദൈര്‍ഘ്യമുള്ളവയായിരുന്നു. “എഡിറ്റിംഗും മിക്സിംഗും കഴിഞ്ഞപ്പോള്‍ മൂന്നു മണിക്കൂര്‍ 20 മിനുട്ടാണ് ജോധാ അക്ബറിന്‍റെ ദൈര്‍ഘ്യം. എന്നാല്‍ ലഗാന്‍ ഇതിലും ദൈര്‍ഘ്യമേറിയ സിനിമയായിരുന്നു” - സംവിധായകന്‍ പറയുന്നു.

മുഗള്‍ ചക്രവര്‍ത്തി ജലാലുദ്ദീന്‍ അക്ബറിന്‍റെയും രജപുത്ര രാജകുമാരി ജോധാഭായിയുടെയും തീവ്രപ്രണയത്തിന്‍റെ കഥയാ‍ണ് ജോധാ അക്ബര്‍ പറയുന്നത്. ഈ സിനിമയിലൂടെ ചരിത്രത്തെ വളച്ചൊടിച്ചു എന്ന് ആരോപിച്ച് രാജസ്ഥാനിലെ രജപുത്രര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കാര്‍ത്തിക സൂപ്പര്‍സ്റ്റാറിന്‍റെ നായിക
വണ്‍‌വേ ടിക്കറ്റുമായി പൃഥ്വി
ഗ്രാമിയില്‍ എമി ആധിപത്യം
മാംഗല്യം മൂന്ന് വര്‍ഷത്തിനു ശേഷം
സഞ്ജയ്ദത്ത് വീണ്ടും വിവാഹിതനായി?
രൌദ്രം സൂപ്പര്‍ഹിറ്റിലേക്ക്
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace